സൈനിക സംഘര്‍ഷങ്ങളില്‍ ഖത്തര്‍ ഏതു കക്ഷിയുടേയും ഭാഗമല്ലെന്ന് ഖത്തര്‍

qatar

ഖത്തറിന് നേരെയുണ്ടായ ആക്രമണങ്ങള്‍ രാജ്യാന്തര നിയമങ്ങളുടെ നഗ്നമായ ലംഘനമാണ്.

മേഖലയിലെ സൈനിക സംഘര്‍ഷങ്ങളില്‍ ഖത്തര്‍ ഏതു കക്ഷിയുടേയും ഭാഗമല്ലെന്നും സ്വന്തം രാജ്യത്തെ ജനങ്ങളുടെ സുരക്ഷയും പ്രദേശത്തെ സ്ഥിരതയും ഉറപ്പാക്കാനാണ് മുന്‍ഗണനയെന്നും ഖത്തര്‍ വിദേശകാര്യ മന്ത്രാലയം വക്താവ് മാജിദ് അല്‍ അന്‍സാരി പറഞ്ഞു.


ഖത്തറിന് നേരെയുണ്ടായ ആക്രമണങ്ങള്‍ രാജ്യാന്തര നിയമങ്ങളുടെ നഗ്നമായ ലംഘനമാണ്. ലളിതമായ വ്യാഖ്യാനങ്ങള്‍ കൊണ്ടോ തെറ്റായ പരാമര്‍ശങ്ങള്‍ കൊണ്ടോ ഈ വസ്തുത മറച്ചുവയ്ക്കാനാകില്ലെന്നും അദ്ദേഹം വ്യക്തമാക്കി. മേഖലയില്‍ സമാധാനം പുനസ്ഥാപിക്കാനുള്ള നയതന്ത്ര ശ്രമങ്ങള്‍ ഖത്തര്‍ തുടരും.
ഇറാന്‍ പ്രതിരോധ കേന്ദ്രങ്ങളെ മാത്രമാണ് ലക്ഷ്യമിട്ടതെന്ന വാദം പൂര്‍ണമായും തെറ്റാണെന്ന് ഖത്തര്‍ അറിയിച്ചു.
 

Tags