നയതന്ത്ര പരിഹാരത്തിനായുള്ള ചര്‍ച്ചകള്‍ ഊര്‍ജ്ജിതമാക്കി ഖത്തര്‍

qatar

ചര്‍ച്ചകള്‍ തുടരുമ്പോഴും ഹോര്‍മുസ് കടലിടുക്കില്‍ കപ്പലിന് നേരെ ആക്രമണമുണ്ടായതും സമുദ്ര ഗതാഗതം കുത്തനെ കുറഞ്ഞതും പശ്ചിമേഷ്യയില്‍ ആശങ്ക വര്‍ദ്ധിപ്പിക്കുന്നുണ്ട്.

യുഎസ്-ഇറാന്‍ സംഘര്‍ഷത്തില്‍ നയതന്ത്ര പരിഹാരത്തിനായുള്ള ചര്‍ച്ചകള്‍ ഊര്‍ജ്ജിതമാക്കി ഖത്തര്‍. ഇരുപക്ഷവും തമ്മിലുള്ള ചര്‍ച്ചകള്‍ക്കും നിര്‍ദ്ദേശങ്ങള്‍ കൈമാറുന്നതിനുമുള്ള നീക്കങ്ങള്‍ സജീവമാണെന്ന് ഖത്തര്‍ വിദേശകാര്യ മന്ത്രാലയം അറിയിച്ചു. അതേസമയം, ചര്‍ച്ചകള്‍ തുടരുമ്പോഴും ഹോര്‍മുസ് കടലിടുക്കില്‍ കപ്പലിന് നേരെ ആക്രമണമുണ്ടായതും സമുദ്ര ഗതാഗതം കുത്തനെ കുറഞ്ഞതും പശ്ചിമേഷ്യയില്‍ ആശങ്ക വര്‍ദ്ധിപ്പിക്കുന്നുണ്ട്.

യുഎസ്-ഇറാന്‍ സംഘര്‍ഷം അവസാനിപ്പിക്കാന്‍ മധ്യസ്ഥ ശ്രമങ്ങള്‍ തുടരുകയാണെന്ന് ഖത്തര്‍ വിദേശകാര്യ മന്ത്രാലയ വക്താവ് മജീദ് അല്‍-അന്‍സാരി വ്യക്തമാക്കി. ഖത്തറിന് പുറമെ ഒമാനും പാകിസ്താനും പ്രധാന പങ്കാണ് വഹിക്കുന്നത്. കരാറിലെത്താന്‍ കൃത്യമായ സമയപരിധിയില്ലെങ്കിലും എത്രയും വേഗം ധാരണയിലെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. നയതന്ത്ര ശ്രമങ്ങള്‍ പുരോഗമിക്കുന്നതിനിടെ ഹോര്‍മുസ് കടലിടുക്കില്‍ സാധാരണ നിലയിലേക്ക് മടങ്ങാനും ഖത്തര്‍ ആഹ്വാനം ചെയ്തു.

Tags