ഖത്തറില്‍ എല്ലാത്തരം എന്‍ട്രി വിസകളുടേയും കാലാവധി ഒരുമാസത്തേക്ക് നീട്ടി
വിദേശികള്‍ മന്ത്രാലയത്തിന്റെ ഓഫീസുകള്‍ സന്ദര്‍ശിക്കേണ്ടതില്ലെന്നും ഇലക്ട്രോണിക് സംവിധാനത്തിലൂടെ വിസ കാലാവധി സ്വയമേ പുതുക്കപ്പെടുമെന്നും ഖത്തര്‍ ആഭ്യന്തര മന്ത്രാലയം അറിയിച്ചു.
മേഖലയിലെ നിലവിലെ സാഹചര്യം കണക്കിലെടുത്ത് ഖത്തറിലുള്ള എല്ലാ വിദേശികള്‍ക്കും ആശ്വാസകരമായ പ്രഖ്യാപനവുമായി ഖത്തര്‍ ആഭ്യന്തര മന്ത്രാലയം. രാജ്യത്തെ എല്ലാത്തരം എന്‍ട്രി വിസകളുടെയും കാലാവധി ഒരു മാസത്തേക്ക് കൂടി നീട്ടി നല്‍കാന്‍ മന്ത്രാലയം തീരുമാനിച്ചു.
നിലവില്‍ വിമാന സര്‍വീസുകള്‍ തടസ്സപ്പെട്ടത് മൂലം യാത്ര ചെയ്യാന്‍ കഴിയാതെ ഖത്തറില്‍ തുടരുന്നവര്‍ക്ക് ഈ തീരുമാനം വലിയ ആശ്വാസമാകും. 2026 ഫെബ്രുവരി 28 മുതല്‍ മുന്‍കാല പ്രാബല്യത്തോടെയാണ് വിസ കാലാവധി നീട്ടി നല്‍കിയിരിക്കുന്നത്. കാലാവധി കഴിഞ്ഞതോ അല്ലെങ്കില്‍ ഉടന്‍ അവസാനിക്കുന്നതോ ആയ വിസകള്‍ക്ക് ഈ ആനുകൂല്യം ലഭിക്കും. ഇതിനായി വിദേശികള്‍ മന്ത്രാലയത്തിന്റെ ഓഫീസുകള്‍ സന്ദര്‍ശിക്കേണ്ടതില്ലെന്നും ഇലക്ട്രോണിക് സംവിധാനത്തിലൂടെ വിസ കാലാവധി സ്വയമേ പുതുക്കപ്പെടുമെന്നും ഖത്തര്‍ ആഭ്യന്തര മന്ത്രാലയം അറിയിച്ചു.
tRootC1469263">.jpg)


