സുഡാനില്‍ നിന്ന് 225 പേരെ കൂടി ഖത്തര്‍ ഒഴിപ്പിച്ചു
May 18, 2023, 14:07 IST

സുഡാനില്‍ നിന്ന് ഖത്തര്‍ റസിഡന്‍സിയുള്ള 225 പേരെ കൂടി വിദേശകാര്യ മന്ത്രാലയം ഒഴിപ്പിച്ചു. ഇതോടെ ഒഴിപ്പിക്കപ്പെട്ടവരുടെ എണ്ണം 1044 ആയി. നേരത്തെ 819 പേരാണ് സുഡാനില്‍ നിന്ന് ഖത്തറിലേക്ക് എത്തിച്ചത്.
സുഡാനില്‍ നിന്ന് ഇതുവരെ ഒഴിപ്പിക്കപ്പെട്ട 1044 പേരില്‍ ഖത്തരി പൗരന്മാരും ഖത്തര്‍ റസിഡന്‍സി പെര്‍മിറ്റുള്ള പ്രവാസി താമസക്കാരും ഉള്‍പ്പെടുന്നു.
അതിനിടെ കഴിഞ്ഞ ദിവസം 35 ടണ്‍ മെഡിക്കല്‍ ഉല്‍പ്പന്നങ്ങളും സാമഗ്രികളും ഉപകരണങ്ങളുമായി ഖത്തരി വിമാനം സുഡാനിലെ പോര്‍ട്ട് സുഡാന്‍ വിമാനത്താവളത്തില്‍ എത്തിയിട്ടുണ്ട്.
ഖത്തറിന്റെ രക്ഷാ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ സുഡാനില്‍ തുടരുകയാണ്.