ഖത്തറിൽ ഈ വർഷത്തെ ചെറിയ പെരുന്നാൾ അവധി പ്രഖ്യാപിച്ചു

holiday


ദോഹ: ഖത്തറിൽ ഈ വർഷത്തെ ചെറിയ പെരുന്നാൾ പ്രമാണിച്ചുള്ള പൊതുമേഖലാ സ്ഥാപനങ്ങളുടെ അവധി ദിനങ്ങൾ പ്രഖ്യാപിച്ചു. അമീരി ദിവാൻ ആണ് പ്രഖ്യാപനം നടത്തിയത്. മാർച്ച് 17 ചൊവ്വാഴ്ച മുതൽ മാർച്ച് 23 തിങ്കളാഴ്ച വരെയാണ് അവധി. മന്ത്രാലയങ്ങൾ, മറ്റ് സർക്കാർ സ്ഥാപനങ്ങൾ, പൊതു അതോറിറ്റികൾ, സർക്കാർ സ്ഥാപനങ്ങൾ എന്നിവയ്ക്ക് ഈ അവധി ബാധകമായിരിക്കും.

tRootC1469263">

അവധിക്ക് ശേഷം മാർച്ച് 24 ചൊവ്വാഴ്ച മുതൽ ജീവനക്കാർ തിരികെ ജോലിയിൽ പ്രവേശിക്കണം. ഖത്തർ സെൻട്രൽ ബാങ്ക്, മറ്റ് സാമ്പത്തിക സ്ഥാപനങ്ങൾ, ഖത്തർ ഫിനാൻഷ്യൽ മാർക്കറ്റ്സ് അതോറിറ്റി എന്നിവയുടെ കീഴിലുള്ള സ്ഥാപനങ്ങളുടെ അവധി ദിനങ്ങൾ സെൻട്രൽ ബാങ്ക് ഗവർണർ പിന്നീട് പ്രത്യേകമായി പ്രഖ്യാപിക്കുന്നതാണ്.

Tags