ഖത്തര്‍ സെന്‍ട്രല്‍ ബാങ്ക് ഉപയോക്താക്കള്‍ക്കായി മൊബൈല്‍ ആപ്ലിക്കേഷന്‍ പുറത്തിറക്കി

app
app

പുതിയ മൊബൈല്‍ ആപ്പ് നിലവില്‍ ആപ്പ് സ്റ്റോറില്‍ ഡൗണ്‍ലോഡ് ചെയ്യാന്‍ ലഭ്യമാണ്.

ഖത്തര്‍ സെന്‍ട്രല്‍ ബാങ്ക് (ക്യു.സി.ബി) ഉപയോക്താക്കള്‍ക്കായി മൊബൈല്‍ ആപ്ലിക്കേഷന്‍ പുറത്തിറക്കി. ഏറ്റവും പുതിയ സാങ്കേതിക മാനദണ്ഡങ്ങള്‍ക്കനുസൃതമായി, എളുപ്പത്തില്‍ ബ്രൗസ് ചെയ്യാന്‍ കഴിയുന്ന തരത്തില്‍ ഉപയോക്തൃ സൗഹൃദ രൂപകല്‍പ്പനയോടെയാണ് ആപ്പ് വികസിപ്പിച്ചെടുത്തിരിക്കുന്നത്. ഡാറ്റ, റിപ്പോര്‍ട്ടുകള്‍, തുടങ്ങി എല്ലാ അപ്ഡേറ്റുകളും തല്‍ക്ഷണവും കാര്യക്ഷമമായും ആക്സസ് ചെയ്യാന്‍ ആപ്ലിക്കേഷന്‍ ഉപയോക്താക്കളെ അനുവദിക്കുന്നു.

tRootC1469263">

 ഉപയോക്തൃ അനുഭവം മെച്ചപ്പെടുത്തുന്നതിനും സാങ്കേതിക വികസനങ്ങള്‍ക്കും സാമ്പത്തിക മേഖലയിലെ ഡിജിറ്റല്‍ പരിവര്‍ത്തനവും ലക്ഷ്യമിട്ടാണ് തീരുമാനമെന്നും ഇത് ഖത്തര്‍ നാഷണല്‍ വിഷന്‍ 2030ന്റെ ലക്ഷ്യങ്ങളെ പിന്തുണയ്ക്കുന്നുവെന്നും എക്‌സ് പ്ലാറ്റ്ഫോമിലൂടെ ഖത്തര്‍ സെന്‍ട്രല്‍ ബാങ്ക് അറിയിച്ചു. പുതിയ മൊബൈല്‍ ആപ്പ് നിലവില്‍ ആപ്പ് സ്റ്റോറില്‍ ഡൗണ്‍ലോഡ് ചെയ്യാന്‍ ലഭ്യമാണ്.

Tags