പുതുവര്‍ഷാഘോഷത്തിന് ഖത്തര്‍

qatar

പുതുവര്‍ഷ ആഘോഷങ്ങള്‍ ഡിസംബര്‍ 31 വൈകുന്നേരം 6 മണിക്ക് ആരംഭിച്ച് ജനുവരി ഒന്നിന് പുലര്‍ച്ചെ 2 മണി വരെ നീണ്ടുനില്‍ക്കും

 2026-നെ വരവേല്‍ക്കാന്‍ ഖത്തറിലെ ലുസൈല്‍ ബൊളിവാര്‍ഡ് ഒരുങ്ങുന്നു. ഡിസംബര്‍ 31-ന് അര്‍ദ്ധരാത്രിയില്‍ ആകാശത്ത് വിസ്മയം തീര്‍ക്കുന്ന വെടിക്കെട്ടും ഡ്രോണ്‍ ഷോയുമാണ് ഇത്തവണത്തെ പ്രധാന ആകര്‍ഷണം. പുതുവര്‍ഷ ആഘോഷങ്ങള്‍ ഡിസംബര്‍ 31 വൈകുന്നേരം 6 മണിക്ക് ആരംഭിച്ച് ജനുവരി ഒന്നിന് പുലര്‍ച്ചെ 2 മണി വരെ നീണ്ടുനില്‍ക്കും. കൃത്യം അര്‍ദ്ധരാത്രി 12 മണിക്കാണ് വെടിക്കെട്ടും പൈറോഡ്രോണ്‍ പ്രദര്‍ശനവും നടക്കുക. 

tRootC1469263">

ലുസൈല്‍ ബൊളിവാര്‍ഡിലെ പൊതു ഇടങ്ങളിലേക്ക് പ്രവേശനം സൗജന്യമാണ്. എന്നാല്‍, പ്രത്യേക സൗകര്യങ്ങളോടെ പരിപാടികള്‍ ആസ്വദിക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്കായി 'അല്‍ മജ്ലിസ്' സോണുകളില്‍ ടിക്കറ്റ് നിരക്കില്‍ സീറ്റുകള്‍ ലഭ്യമാണ്. ഇതിനായുള്ള ടിക്കറ്റുകളുടെ വില്‍പ്പന ആരംഭിച്ചിട്ടുണ്ട്. ടിക്കറ്റുകള്‍ വിര്‍ജിന്‍ മെഗാസ്റ്റോര്‍ വഴി മുന്‍കൂട്ടി ബുക്ക് ചെയ്യാവുന്നതാണ്. മുതിര്‍ന്നവര്‍ക്ക് 300 ഖത്തര്‍ റിയാലും 6 മുതല്‍ 12 വയസ്സ് വരെയുള്ള കുട്ടികള്‍ക്ക് 150 ഖത്തര്‍ റിയാലും 6 വയസ്സില്‍ താഴെയുള്ള കുട്ടികള്‍ക്ക് പ്രവേശനം സൗജന്യവുമാണ്.

മജ്ലിസ് വേദിയിലേക്ക് ടിക്കറ്റ് എടുക്കുന്നവര്‍ക്ക് സൗജന്യ ഭക്ഷണവും പാനീയങ്ങളും, ഗിവ്അവേ വഴി പ്രത്യേക സമ്മാനങ്ങളും പരിപാടിക്കിടെ വിതരണം ചെയ്യും. കൂടാതെ പ്രൈവറ്റ് പാര്‍ക്കിംഗ് സൗകര്യവും ലഭ്യമായിരിക്കും. ഡിസംബര്‍ 31-ന് വൈകുന്നേരം 5 മണി മുതല്‍ മജ്ലിസ് ഏരിയയിലേക്ക് പ്രവേശനം അനുവദിക്കും. വെടിക്കെട്ടിന് പുറമെ ലൈവ് ഡിജെ, അക്രോബാറ്റിക് പ്രകടനങ്ങള്‍, അറബിക് കലാപരിപാടികള്‍, ലുസൈല്‍ ടവറുകളില്‍ തെളിയുന്ന 3ഡി മാപ്പിംഗ്, ലേസര്‍ ഷോകള്‍ എന്നിവയും ആഘോഷങ്ങള്‍ക്ക് മാറ്റുകൂട്ടും.

Tags