ഖത്തര്‍ സ്‌ഫോടനം ; മരിച്ചവരുടെ കുടുംബത്തിന് അനുശോചനവുമായി കമ്പനി അധികൃതര്‍

qatar

പരുക്കേറ്റവരില്‍ ഖത്തര്‍, ഇന്ത്യ, പാക്കിസ്ഥാന്‍, ബംഗ്ലാദേശ്, കെനിയ, ഘാന, ടാന്‍സനിയ, നൈജീരിയ, നേപ്പാള്‍ എന്നീ രാജ്യങ്ങളില്‍ നിന്നുള്ള തൊഴിലാളികള്‍ ഉള്‍പ്പെടുന്നു.

ഖത്തര്‍ എനര്‍ജിയുടെ റാസ് ലഫാനിലെ ബര്‍സാന്‍ പ്ലാന്റിലുണ്ടായ അപകടത്തില്‍ 12 ഇന്ത്യക്കാരുള്‍പ്പെടെ 13 പേര്‍ മരിക്കുകയും 65 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്ത സംഭവത്തില്‍ ഖത്തര്‍ എനര്‍ജിയും അഗാധ ദുഖം രേഖപ്പെടുത്തി. ഇരയായവരുടെ കുടുംബത്തിനും സഹപ്രവര്‍ത്തകര്‍ക്കും ഒപ്പമുണ്ടെന്നും പരുക്കേറ്റവര്‍ എത്രയും പെട്ടെന്ന് സുഖം പ്രാപിക്കട്ടെയെന്ന് പ്രാര്‍ത്ഥിക്കുന്നതായും കമ്പനി പ്രസ്താവനയില്‍ വ്യക്തമാക്കി.

ബാധിക്കപ്പെട്ടവര്‍ക്ക് എല്ലാ പിന്തുണയും നല്‍കുന്നുണ്ട്. മരിച്ചവര്‍ ഇന്ത്യ പാക് സ്വദേശികളാണെന്നും കമ്പനി അധികൃതര്‍ അറിയിച്ചു.
പരുക്കേറ്റവരില്‍ ഖത്തര്‍, ഇന്ത്യ, പാക്കിസ്ഥാന്‍, ബംഗ്ലാദേശ്, കെനിയ, ഘാന, ടാന്‍സനിയ, നൈജീരിയ, നേപ്പാള്‍ എന്നീ രാജ്യങ്ങളില്‍ നിന്നുള്ള തൊഴിലാളികള്‍ ഉള്‍പ്പെടുന്നു.
 
Tags