ഖത്തറില്‍ പുതിയ ഇന്ധന നിരക്ക് പ്രഖ്യാപിച്ചു
Dec 1, 2025, 13:23 IST
നവംബര്‍ മാസത്തെ അപേക്ഷിച്ച് പ്രീമിയം, സൂപ്പര്‍ പെട്രോളുകളുടെ വിലയില്‍ നേരിയ വര്‍ധനവുണ്ട്.
ഡിസംബറിലെ ഇന്ധന വില ഖത്തര്‍ എനര്‍ജി പുറത്തിറക്കി. നവംബര്‍ മാസത്തെ അപേക്ഷിച്ച് പ്രീമിയം, സൂപ്പര്‍ പെട്രോളുകളുടെ വിലയില്‍ നേരിയ വര്‍ധനവുണ്ട്.
പ്രീമിയം പെട്രോളിന്റെ വില ലിറ്ററിന് നവംബറില്‍ 1.95 റിയാലായിരുന്നത് രണ്ട് റിയാലായി ഉയര്‍ന്നു.
സൂപ്പര്‍ പെട്രോള്‍ രണ്ട് റിയാലില്‍ നിന്ന് 2.05 റിയാലായും വില ഉയര്‍ന്നിട്ടുണ്ട്. അതേസമയം ഡീസലിന്റെ വിലയില്‍ മാറ്റമില്ല. ഡിസംബറിലും ലിറ്ററിന് 2.05 റിയാലായി തുടരുന്നു.
tRootC1469263">.jpg)

