കുവൈറ്റിലേക്കുള്ള വിമാന സര്‍വീസുകള്‍ ഖത്തര്‍ എയര്‍വേസ് പുനരാരംഭിക്കുന്നു
Jun 20, 2026, 12:50 IST
ഗള്‍ഫ് മേഖലയിലെ വ്യോമഗതാഗതം സാധാരണ നിലയിലേക്ക് മടങ്ങിവരുന്നതിന്റെ സൂചനയായാണ് ഈ സുപ്രധാന തീരുമാനം വിലയിരുത്തപ്പെടുന്നത്.
കുവൈറ്റിലേക്കുള്ള വിമാന സര്‍വീസുകള്‍ ഖത്തര്‍ എയര്‍വേസ് പുനരാരംഭിക്കുന്നു. ജൂണ്‍ 21 ശനിയാഴ്ച മുതല്‍ ദോഹ-കുവൈറ്റ് റൂട്ടില്‍ വിമാനങ്ങള്‍ വീണ്ടും ചിറകുയര്‍ത്തുമെന്ന് കമ്പനി ഔദ്യോഗികമായി അറിയിച്ചു. പശ്ചിമേഷ്യന്‍ സംഘര്‍ഷത്തിന് വിരാമമായതോടെ ഗള്‍ഫ് മേഖലയിലെ വ്യോമഗതാഗതം സാധാരണ നിലയിലേക്ക് മടങ്ങിവരുന്നതിന്റെ സൂചനയായാണ് ഈ സുപ്രധാന തീരുമാനം വിലയിരുത്തപ്പെടുന്നത്.
ഗള്‍ഫ് മേഖലയിലെ ഏറ്റവും തിരക്കേറിയ അന്താരാഷ്ട്ര റൂട്ടുകളിലൊന്നായ ദോഹ-കുവൈറ്റ് സര്‍വീസുകള്‍ പുനരാരംഭിക്കുന്നത് പ്രവാസികള്‍ ഉള്‍പ്പെടെയുള്ള ആയിരക്കണക്കിന് യാത്രക്കാര്‍ക്ക് വലിയ ആശ്വാസമാകും.
.jpg)

