ഇറാഖ് ,ജോര്‍ദാന്‍ നഗരങ്ങളിലേക്കുള്ള സര്‍വീസുകള്‍ പുനരാരംഭിക്കാനൊരുങ്ങി ഖത്തര്‍ എയര്‍വേയ്‌സ്

qatar bahrain
qatar bahrain

ഇറാന്‍ ഉള്‍പ്പെടെയുള്ള രാജ്യങ്ങള്‍ വ്യോമപാത തുറക്കുന്ന സാഹചര്യത്തിലാണ് സര്‍വീസുകള്‍ പൂര്‍ണതോതില്‍ പുനരാരംഭിക്കുന്നത്.

വരും ദിവസങ്ങളില്‍ ഹമദ് രാജ്യാന്തര വിമാനത്താവളത്തില്‍ നിന്ന് ഇറാഖ്, ലബനന്‍, ജോര്‍ദാന്‍ രാജ്യങ്ങളിലേക്കുള്ള സര്‍വീസുകള്‍ പുനരാരംഭിക്കുമെന്ന് ഖത്തര്‍ എയര്‍വേയ്‌സ്. ഇറാന്‍ ഉള്‍പ്പെടെയുള്ള രാജ്യങ്ങള്‍ വ്യോമപാത തുറക്കുന്ന സാഹചര്യത്തിലാണ് സര്‍വീസുകള്‍ പൂര്‍ണതോതില്‍ പുനരാരംഭിക്കുന്നത്.

tRootC1469263">

ഇറാഖില്‍ വ്യോമപാത തുറന്നതിനാല്‍ ജൂണ്‍ 30 മുതല്‍ ബാഗ്ദാദ്, ജുലൈ 1 മുതല്‍ ഇര്‍ബില്‍, ജൂലൈ 2 മുതല്‍ സുലൈമാനിയ, നജാഫ്, ജൂലൈ 3 മുതല്‍ ബസ്ര എന്നീ വിമാനത്താവളത്തിലേക്കുള്ള സര്‍വീസുകളാണ് പുനരാരംഭിക്കുന്നത്.
ജൂലൈ 1 മുതല്‍ ലബനനിലെ ബെയ്‌റൂട്ട്-റാഫിക് ഹരിരി ജോര്‍ദാനിലെ ക്യൂന്‍ ആലിയ രാജ്യാന്തര വിമാനത്താവളത്തിലേക്കുള്ള സര്‍വീസുകള്‍ വീണ്ടും തുടങ്ങും.
 

Tags