ബഹ്‌റൈനിലേക്ക് ഖത്തര്‍ എയര്‍വേയ്‌സിന്റെ മൂന്നു പുതിയ പ്രതിദിന സര്‍വീസ്

google news
qatar bahrain

ജൂണ്‍ 15 മുതല്‍ ഖത്തര്‍ എയര്‍വേയ്‌സ് ദോഹയില്‍ നിന്ന് ബഹ്‌റൈനിലേക്ക് പ്രതിദിനം മൂന്നു വിമാനസര്‍വീസുകള്‍ നടത്തും. ഖത്തറും ബഹ്‌റൈനും തമ്മിലുള്ള വ്യോമഗതാഗതം പുനസ്ഥാപിച്ച സാഹചര്യത്തിലാണ് ഖത്തര്‍ എയര്‍വേയ്‌സ് കൂടുതല്‍ സര്‍വീസുകള്‍ പ്രഖ്യാപിച്ചത്.


ഇന്നലെ മുതല്‍ ഖത്തര്‍ എയര്‍വേയ്‌സിന്റെ ദോഹ ബഹ്‌റൈന്‍ ദോഹ സര്‍വീസ് ആരംഭിച്ചു. നിലവില്‍ ദിവസവും രാത്രി 8നു മാത്രമാണ് ദോഹ ബഹ്‌റൈന്‍് സര്‍വീസ്. വെബ്‌സൈറ്റില്‍ 15 മുതലുള്ള യാത്രയ്ക്ക് ടിക്കറ്റ് ബുക്കിങ് ആരംഭിച്ചു.
 

Tags