കോഴിക്കോട്-ദോഹ വിമാന സര്‍വീസ് പുനരാരംഭിച്ച് ഖത്തര്‍ എയര്‍വേയ്‌സ്
May 3, 2026, 16:41 IST
എല്ലാ ദിവസവും സര്‍വീസുകള്‍ ഉണ്ടാകും.
പശ്ചിമേഷ്യയിലെ സംഘര്‍ഷം മൂലം താല്‍ക്കാലികമായി നിര്‍ത്തിയ കോഴിക്കോട്-ദോഹ വിമാന സര്‍വീസ് പുനരാരംഭിച്ച് ഖത്തര്‍ എയര്‍വേയ്‌സ്. ഖത്തര്‍ എയര്‍വേയ്‌സിന്റെ വിമാനം പുലര്‍ച്ചെ 2.35ന് കോഴിക്കോട് എത്തി 3.35ന് ദോഹയിലേക്കു മടങ്ങുന്ന രീതിയിലാണു ക്രമീകരിച്ചിരിക്കുന്നത്.
എല്ലാ ദിവസവും സര്‍വീസുകള്‍ ഉണ്ടാകും.
ദോഹയില്‍ നിന്നു മറ്റു വിവിധ രാജ്യങ്ങളിലേക്കു കണക്ഷന്‍ വിമാന സര്‍വീസുകളും ഉണ്ടാകും. എയര്‍ ഇന്ത്യ എക്‌സ്പ്രസിന്റെ കോഴിക്കോട്- മസ്‌കറ്റ് വിമാന സര്‍വീസ് ഈ മാസം ആറിന് പുനരാരംഭിക്കും. എയര്‍ ഇന്ത്യ എക്‌സ്പ്രസിന്റെ കോഴിക്കോട് മസ്‌കറ്റ് വിമാന സര്‍വീസ് ആഴ്ചയില്‍ മൂന്നു വീതം ഈ മാസം 31 വരെയാണ് ഷെഡ്യൂള്‍ ചെയ്തിട്ടുള്ളത്. ബുധന്‍, വെള്ളി, ഞായര്‍ ദിവസങ്ങളിലായിരിക്കും സര്‍വീസുകള്‍ ഉണ്ടാകുക.
.jpg)

