നിര്‍ത്തിവെച്ചിരുന്ന വിമാന സര്‍വീസുകള്‍ ഖത്തര്‍ എയര്‍വേയ്സ് ഭാഗികമായി പുനരാരംഭിച്ചു
Mar 9, 2026, 13:43 IST
ഖത്തര്‍ സിവില്‍ ഏവിയേഷന്‍ അതോറിറ്റിയുടെ പ്രത്യേക അനുമതി പ്രകാരമാണ് ഈ നടപടി.
മേഖലയില്‍ വ്യോമാതിര്‍ത്തി അടച്ചതിനെത്തുടര്‍ന്ന് നിര്‍ത്തിവെച്ചിരുന്ന വിമാന സര്‍വീസുകള്‍ ഖത്തര്‍ എയര്‍വേയ്സ് ഭാഗികമായി പുനരാരംഭിച്ചു. നിലവിലെ സാഹചര്യങ്ങള്‍ പരിഗണിച്ച് മാര്‍ച്ച് 9 മുതല്‍ 11 വരെയുള്ള ദിവസങ്ങളില്‍ പരിമിതമായ സര്‍വീസുകള്‍ മാത്രമായിരിക്കും ഉണ്ടായിരിക്കുകയെന്ന് അധികൃതര്‍ അറിയിച്ചു.
tRootC1469263">ഖത്തര്‍ സിവില്‍ ഏവിയേഷന്‍ അതോറിറ്റിയുടെ പ്രത്യേക അനുമതി പ്രകാരമാണ് ഈ നടപടി. വിവിധ രാജ്യങ്ങളില്‍ കുടുങ്ങിക്കിടക്കുന്ന യാത്രക്കാരെ സഹായിക്കുന്നതിനായി പ്രത്യേക വ്യോമപാതകള്‍ വഴിയാണ് ഈ വിമാനങ്ങള്‍ സര്‍വീസ് നടത്തുന്നത്.
.jpg)


