ഷാര്‍ജയില്‍ പൊതു പാര്‍ക്കിങ് സമയ പരിധി നീട്ടി; ജൂലൈ ഒന്ന് മുതല്‍ പുതിയ നിയമം

Sharjah

വാണിജ്യ-വിനോദസഞ്ചാര മേഖലകളിലെ തിരക്ക് നിയന്ത്രിക്കാനും പാര്‍ക്കിങ് ദുരുപയോഗം തടയാനുമാണ് മുനിസിപ്പാലിറ്റിയുടെ ഈ പുതിയ നടപടി.

ഷാര്‍ജയില്‍ പൊതു പാര്‍ക്കിങ് സമയ പരിധി അര്‍ദ്ധരാത്രി വരെ നീട്ടി. ജൂലൈ ഒന്ന് മുതല്‍ പുതിയ നിയമം പ്രാബല്യത്തില്‍ വരും. വാണിജ്യ-വിനോദസഞ്ചാര മേഖലകളിലെ തിരക്ക് നിയന്ത്രിക്കാനും പാര്‍ക്കിങ് ദുരുപയോഗം തടയാനുമാണ് മുനിസിപ്പാലിറ്റിയുടെ ഈ പുതിയ നടപടി.

പുതിയ പരിഷ്‌കാരത്തോടെ ഷാര്‍ജയിലെ എല്ലാ പെയ്ഡ് പാര്‍ക്കിങ് കേന്ദ്രങ്ങളിലെയും സമയക്രമം മുനിസിപ്പാലിറ്റി ഏകീകരിച്ചിരിക്കുകയാണ്. ഷാര്‍ജ സിറ്റി, കല്‍ബ, ഖോര്‍ഫക്കാന്‍, അല്‍ ദൈദ് തുടങ്ങിയ എല്ലാ മേഖലകളിലെയും പെയ്ഡ് പാര്‍ക്കിങ് കേന്ദ്രങ്ങള്‍ക്ക് പുതിയ സമയക്രമം ബാധകമായിരിക്കും. ഇതുപ്രകാരം ജൂലൈ ഒന്നു മുതല്‍ രാവിലെ എട്ട് മണി മുതല്‍ അര്‍ദ്ധരാത്രി 12 മണി വരെ പാര്‍ക്കിങ് ഫീസ് ബാധകമായിരിക്കും. മുന്‍പ് കുറഞ്ഞ സമയപരിധി ഉണ്ടായിരുന്ന മഞ്ഞ ബോര്‍ഡുകളുള്ള പാര്‍ക്കിങ് മേഖലകളുടെ സമയമാണ് ഇപ്പോള്‍ നീല ബോര്‍ഡുകളുള്ള മേഖലകള്‍ക്ക് തുല്യമായി അര്‍ദ്ധരാത്രി വരെ നീട്ടിയത്. എമിറേറ്റിലുടനീളമുള്ള ഏകദേശം 1,24,000 പെയ്ഡ് പാര്‍ക്കിങ് ഇടങ്ങള്‍ക്ക് പുതിയ നിയമം ബാധകമാണ്.

Tags