നബിദിനത്തിന്റെ ഭാഗമായി യുഎഇയില്‍ പൊതു അവധി പ്രഖ്യാപിച്ചു
Sep 19, 2023, 06:28 IST
നബിദിനത്തിന്റെ ഭാഗമായി യുഎഇയില്‍ പൊതു അവധി പ്രഖ്യാപിച്ചു. ഈ മാസം 29ന് രാജ്യത്തെ സര്‍ക്കാര്‍, സ്വകാര്യ സ്ഥാപനങ്ങള്‍ക്ക് അവധിയായിരിക്കുമെന്ന് മാനവശേഷി മന്ത്രാലയം അറിയിച്ചു.
വെള്ളിയാഴ്ച ആണ് നബിദിന അവധി. ശനി, ഞായര്‍ ദിവസങ്ങളിലെ വാരാന്ത്യ അവധി കൂടി ചേരുമ്പോള്‍ മൂന്നു ദിവസത്തെ അവധി ലഭിക്കും.