ബഹ്റൈന്‍ രാജാവുമായി ടെലിഫോണില്‍ ചര്‍ച്ച നടത്തി പ്രധാനമന്ത്രി മോദി

Election announcement by mid-March; Modi to visit Kerala on March 11

ബഹ്‌റൈന്‍ രാജാവുമായി നടത്തിയത് അതീവ ഫലപ്രദമായ ചര്‍ച്ചയാണെന്ന് പ്രധാനമന്ത്രി എക്സില്‍ കുറിച്ചു. 

പശ്ചിമേഷ്യയില്‍ യുദ്ധം രൂക്ഷമാകുന്ന സാഹചര്യത്തില്‍ ബഹ്‌റൈന്‍ രാജാവ് ഹമദ് ബിന്‍ ഈസ അല്‍ ഖലീഫയുമായി ടെലിഫോണില്‍ ചര്‍ച്ച നടത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി. മേഖലയിലെ അടിസ്ഥാന സൗകര്യങ്ങള്‍ക്കും ജനങ്ങള്‍ക്കും നേരെയുണ്ടാകുന്ന ആക്രമണങ്ങളെ പ്രധാനമന്ത്രി ശക്തമായി അപലപിച്ചു.
ബഹ്‌റൈന്‍ രാജാവുമായി നടത്തിയത് അതീവ ഫലപ്രദമായ ചര്‍ച്ചയാണെന്ന് പ്രധാനമന്ത്രി എക്സില്‍ കുറിച്ചു. 
പശ്ചിമേഷ്യയിലെ നിലവിലെ സാഹചര്യം ആഗോളതലത്തില്‍ ഭക്ഷണം, ഇന്ധനം, വളം എന്നിവയുടെ സുരക്ഷയെ ദോഷകരമായി ബാധിക്കുന്നതിനെക്കുറിച്ച് ഇരുനേതാക്കളും ആശങ്ക പ്രകടിപ്പിച്ചു. അന്താരാഷ്ട്ര കപ്പല്‍ ഗതാഗത പാതകള്‍ സുരക്ഷിതമായി നിലനിര്‍ത്തേണ്ടതിന്റെയും നാവിക സ്വാതന്ത്ര്യം ഉറപ്പാക്കേണ്ടതിന്റെയും പ്രാധാന്യം പ്രധാനമന്ത്രി ചര്‍ച്ചയില്‍ ആവര്‍ത്തിച്ചു.


 

Tags