സൗദിയില്‍ മധുരപാനീയങ്ങള്‍ക്ക് വില കൂടും
Nov 28, 2025, 13:59 IST
പുതിയ നയം ജനുവരി ഒന്നുമുതല്‍ മുതല്‍ പ്രാബല്യത്തില്‍ വരുമെന്ന് വ്യവസായ ധാതുവിഭവ മന്ത്രി ബന്ദര്‍ അല്‍ഖുറൈഫ് അറിയിച്ചു.
സൗദിയില്‍ മധുരപാനീയങ്ങള്‍ക്ക് പ്രത്യേക നികുതി (സെലക്ടീവ് ടാക്‌സ്) ഏര്‍പ്പെടുത്തുന്ന പുതിയ നയം ജനുവരി ഒന്നുമുതല്‍ മുതല്‍ പ്രാബല്യത്തില്‍ വരുമെന്ന് വ്യവസായ ധാതുവിഭവ മന്ത്രി ബന്ദര്‍ അല്‍ഖുറൈഫ് അറിയിച്ചു.
പഞ്ചസാര കൂടുതലുള്ള പാനീയങ്ങളുടെ നികുതി ഉയര്‍ത്തുന്നതാണ് ഇത്. ഇത്തരം പാനീയങ്ങളുടെ ഉപഭോഗം നിരുത്സാഹപ്പെടുത്തുന്നതിലൂടെ ആരോഗ്യത്തിന് ഹാനികരമായ രീതിയില്‍ പഞ്ചസാര ഉള്ളില്‍ പോകുന്നത് കുറയ്ക്കുകയാണ് ലക്ഷ്യം.
tRootC1469263">വ്യവസായികള്‍ മുന്‍കാലങ്ങളില്‍ ഉയര്‍ത്തിയ പ്രധാന ആശങ്കകളിലൊന്നായിരുന്ന ഈ വിഷയത്തിന് ഇപ്പോള്‍ പരിഹാരം കണ്ടെത്താന്‍ കഴിഞ്ഞതായി മന്ത്രി വ്യക്തമാക്കി
.jpg)


