എബോള വ്യാപനം തടയല്‍ ; കെനിയയിലേക്ക് യാത്രാ വിലക്കുമായി സൗദി അറേബ്യ
രാജ്യത്തെ പൊതുജനാരോഗ്യം ഉറപ്പാക്കുന്നതിനായി ആരോഗ്യമേഖലയിലെ വിദഗ്ധര്‍ നല്കിയ ശുപാര്‍ശകളുടെ അടിസ്ഥാനത്തിലാണ് ഈ തീരുമാനം.
എബോള വൈറസ് വ്യാപനം തടയുന്നതിനുള്ള മുന്‍കരുതല്‍ നടപടികളുടെ ഭാഗമായി കെനിയയിലേക്കുള്ള യാത്രാവിലക്ക് പ്രഖ്യാപിച്ച് സൗദി അറേബ്യ. കെനിയന്‍ പൗരന്മാര്ക്ക് നല്‍കിവരുന്ന എല്ലാത്തരം വിസകളും താത്കാലികമായി നിര്‍ത്തിവെച്ചതായി അധികൃതര്‍ അറിയിച്ചു. രാജ്യത്തെ പൊതുജനാരോഗ്യം ഉറപ്പാക്കുന്നതിനായി ആരോഗ്യമേഖലയിലെ വിദഗ്ധര്‍ നല്കിയ ശുപാര്‍ശകളുടെ അടിസ്ഥാനത്തിലാണ് ഈ തീരുമാനം.
കഴിഞ്ഞ മെയ് മാസം മുതല്‍ സൗദി അറേബ്യ ഘട്ടങ്ങളായി നടപ്പിലാക്കിവരുന്ന പ്രതിരോധ നിയന്ത്രണങ്ങളുടെ തുടര്‍ച്ചയായാണ് കെനിയയ്ക്ക് മേലും യാത്രാവിലക്ക് ഏര്‍പ്പെടുത്തിയത്. എബോള ഭീഷണി നിലനില്‍ക്കുന്ന കോംഗോ, ഉഗാണ്ട, ദക്ഷിണ സുഡാന് എന്നീ ആഫ്രിക്കന്‍ രാജ്യങ്ങളിലേക്ക് സ്വദേശികള്‍ യാത്ര ചെയ്യുന്നതിന് നേരത്തെ തന്നെ സൗദി ഭരണകൂടം വിലക്ക് ഏര്‍പ്പെടുത്തിയിരുന്നു.
.jpg)

