സെലിബ്രേറ്റ് ബഹ്റൈന്‍' ഉത്സവത്തിന് ഒരുക്കങ്ങള്‍ തുടങ്ങി

bahrain

സ്വദേശികള്‍ക്കും പ്രവാസികള്‍ക്കും വിദേശ സന്ദര്‍ശകര്‍ക്കും ഒരുപോലെ ആസ്വദിക്കാവുന്ന രീതിയില്‍ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലായി വൈവിധ്യമാര്‍ന്ന പരിപാടികളാണ് ആസൂത്രണം ചെയ്തിരിക്കുന്നത്.

ദേശീയ ദിനാഘോഷങ്ങളെയും പുതുവത്സരത്തെയും വരവേല്‍ക്കാന്‍ ഡിസംബര്‍ മാസം മുഴുവന്‍ നീളുന്ന വിപുലമായ ആഘോഷ പരിപാടികളുമായി ബഹ്റൈന്‍. 'സെലിബ്രേറ്റ് ബഹ്റൈന്‍ 2026'  എന്ന പേരില്‍ സംഘടിപ്പിക്കുന്ന അഞ്ചാമത് വാര്‍ഷിക ഉത്സവത്തിന് രാജ്യം ഒരുങ്ങിക്കഴിഞ്ഞു. സ്വദേശികള്‍ക്കും പ്രവാസികള്‍ക്കും വിദേശ സന്ദര്‍ശകര്‍ക്കും ഒരുപോലെ ആസ്വദിക്കാവുന്ന രീതിയില്‍ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലായി വൈവിധ്യമാര്‍ന്ന പരിപാടികളാണ് ആസൂത്രണം ചെയ്തിരിക്കുന്നത്.

സംഗീത നിശകള്‍, സാംസ്‌കാരിക കലാപരിപാടികള്‍, കായിക മത്സരങ്ങള്‍, വമ്പന്‍ ഷോപ്പിംഗ് ഫെസ്റ്റിവലുകള്‍, വര്‍ണ്ണാഭമായ വെടിക്കെട്ടുകള്‍ എന്നിവയെല്ലാം ഈ ആഘോഷത്തിന്റെ ഭാഗമാകും. ബഹ്റൈന്റെ സമ്പന്നമായ പൈതൃകവും ആധുനിക വിനോദങ്ങളും ഒരുപോലെ കോര്‍ത്തിണക്കിയാണ് പരിപാടികള്‍ ചിട്ടപ്പെടുത്തിയിരിക്കുന്നത്. കുടുംബങ്ങള്‍ക്കും കുട്ടികള്‍ക്കുമായി പ്രത്യേക വിനോദ വേദികളും, വ്യാപാര സ്ഥാപനങ്ങളില്‍ ആകര്‍ഷകമായ വിലക്കുറവും ഓഫറുകളും ഉണ്ടായിരിക്കും.

ദേശീയ ദിനത്തോടനുബന്ധിച്ച് രാജ്യത്തുടനീളം വിവിധ സാംസ്‌കാരിക ഘോഷയാത്രകളും ആഘോഷങ്ങളും നടക്കും. ഡിസംബര്‍ 31-ന് പുതുവത്സരത്തെ വരവേറ്റുകൊണ്ടുള്ള പ്രത്യേക വിരുന്നുകളും ആകാശത്ത് വിസ്മയം തീര്‍ക്കുന്ന വെടിക്കെട്ടുമായിരിക്കും ആഘോഷങ്ങളുടെ പ്രധാന ആകര്‍ഷണം.

Tags