'നമസ്‌കാരം പള്ളികളില്‍ മാത്രം'; യുഎഇയില്‍ പെരുന്നാള്‍ നമസ്‌കാര സമയം പ്രഖ്യാപിച്ചു
Updated: Mar 18, 2026, 14:47 IST
പരമ്പരാഗത രീതിയിലുള്ള തുറന്ന മൈതാനങ്ങളിലെ നമസ്‌കാരം ഇത്തവണ ഉണ്ടാകില്ലെന്ന് ജനറല്‍ അതോറിറ്റി ഓഫ് ഇസ്‌ലാമിക് അഫയേഴ്‌സ് (ഔഖാഫ്) വ്യക്തമാക്കി
ദുബായ്: യുഎഇയിലെ ഏഴ് എമിറേറ്റുകളിലെയും ചെറിയ പെരുന്നാള്‍ നമസ്കാര സമയങ്ങള്‍ അധികൃതർ ഔദ്യോഗികമായി പ്രഖ്യാപിച്ചു. ജനങ്ങളുടെ സുരക്ഷയും സൗകര്യവും മുൻനിർത്തി നമസ്‌കാരം പള്ളികളില്‍ മാത്രമായി പരിമിതപ്പെടുത്തിയിരിക്കുന്നു. പരമ്പരാഗത രീതിയിലുള്ള തുറന്ന മൈതാനങ്ങളിലെ നമസ്‌കാരം ഇത്തവണ ഉണ്ടാകില്ലെന്ന് ജനറല്‍ അതോറിറ്റി ഓഫ് ഇസ്‌ലാമിക് അഫയേഴ്‌സ് (ഔഖാഫ്) വ്യക്തമാക്കി
tRootC1469263">വിവിധ എമിറേറ്റുകളിലെ നമസ്‌കാര സമയം
അബുദാബി 6:20 AM
ദുബായ് 6:18 AM
ഷാർജ, അജ്മാൻ 6:16 AM
ഉമ്മുല്‍ ഖുവൈൻ, റാസല്‍ഖൈമ 6:12 AM
ഫുജൈറ 6:10 AM
.jpg)


