കുവൈറ്റ് വിമാനത്താവളത്തില്‍ ഫോട്ടോ, വീഡിയോ ചിത്രീകരണത്തിന് കര്‍ശന വിലക്ക്
ജനറല്‍ സിവില്‍ ഏവിയേഷന്‍ അതോറിറ്റിയാണ് ഇതുസംബന്ധിച്ച സര്‍ക്കുലര്‍ പുറത്തിറക്കിയത്.
കുവൈറ്റ് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ജീവനക്കാര്‍ക്കും വിവിധ സ്ഥാപനങ്ങളിലെ ഉദ്യോഗസ്ഥര്‍ക്കും ഫോട്ടോ എടുക്കുന്നതിനും വീഡിയോ ചിത്രീകരിക്കുന്നതിനും തത്സമയ സംപ്രേഷണം നടത്തുന്നതിനും വിലക്ക്. നിയന്ത്രണം ലംഘിക്കുന്നവര്‍ക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് അധികൃതര്‍ മുന്നറിയിപ്പ് നല്കി.
ജനറല്‍ സിവില്‍ ഏവിയേഷന്‍ അതോറിറ്റിയാണ് ഇതുസംബന്ധിച്ച സര്‍ക്കുലര്‍ പുറത്തിറക്കിയത്. 2026-ലെ സര്‍ക്കുലര്‍ നമ്പര്‍ 60 പ്രകാരം നവംബര്‍ 5 നാണ് നിര്‍ദേശം പ്രാബല്യത്തില്‍ വന്നത്. ആക്ടിങ് ഡയറക്ടര്‍ ജനറല്‍ സാദ് അല്‍ ഒതൈബിയാണ് സര്‍ക്കുലറില്‍ ഒപ്പുവെച്ചത്. വിമാനത്താവളത്തില്‍ പ്രവര്‍ത്തിക്കുന്ന എല്ലാ സ്ഥാപനങ്ങള്‍ക്കും ജീവനക്കാര്‍ക്കും നിര്‍ദേശം ബാധകമാണ്. ജോലിസ്ഥലങ്ങളില്‍ ഫോട്ടോ എടുക്കുന്നതിനും വീഡിയോ റെക്കോര്‍ഡ് ചെയ്യുന്നതിനും ലൈവ് സ്ട്രീമിങ് നടത്തുന്നതിനും മൊബൈല്‍ ഫോണുകള്‍, ക്യാമറകള്‍, മറ്റ് സാങ്കേതിക ഉപകരണങ്ങള്‍ എന്നിവ ഉപയോഗിക്കരുതെന്നാണ് നിര്‍ദേശം.
.jpg)

