ഭക്ഷ്യ പരസ്യങ്ങള്‍ക്ക് അനുമതി നിര്‍ബന്ധം; ഇന്‍ഫ്‌ലുവന്‍സര്‍മാര്‍ക്ക് കര്‍ശന മുന്നറിയിപ്പുമായി ഒമാന്‍

oman

സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ലുവന്‍സര്‍മാര്‍, കണ്ടന്റ് ക്രിയേറ്റര്‍മാര്‍, സ്വന്തമായി ബിസിനസ് പേജുകളുള്ള ഭക്ഷണശാലകള്‍ എന്നിവര്‍ക്ക് ഈ നിര്‍ദ്ദേശം ബാധകമാണ്.

സാമൂഹ്യ മാധ്യമങ്ങള്‍ വഴി അംഗീകാരമില്ലാത്ത ഭക്ഷ്യ ഉത്പ്പന്നങ്ങള്‍ പ്രമോട്ട് ചെയ്യുന്നതിനും പ്രചരിപ്പിക്കുന്നതിനുമെതിരെ ഇന്‍ഫ്‌ലുവന്‍സര്‍മാര്‍ക്കും സോഷ്യല്‍ മീഡിയ പേജുകള്‍ക്കും കര്‍ശന മുന്നറിയിപ്പുമായി ഒമാന്‍ ഭരണകൂടം. ഏതൊരു ഭക്ഷ്യ ഉത്പ്പന്നം പരസ്യപ്പെടുത്തുന്നതിനോ പ്രോത്സാഹിപ്പിക്കുന്നതിനോ മുമ്പായി ഔദ്യോഗികമായി മുന്‍കൂര്‍ അനുമതി നേടേണ്ടത് നിര്‍ബന്ധമാണെന്ന് ഒമാനിലെ 'ഭക്ഷ്യ സുരക്ഷാ ഗുണനിലവാര കേന്ദ്രം' അറിയിച്ചു.

സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ലുവന്‍സര്‍മാര്‍, കണ്ടന്റ് ക്രിയേറ്റര്‍മാര്‍, സ്വന്തമായി ബിസിനസ് പേജുകളുള്ള ഭക്ഷണശാലകള്‍ എന്നിവര്‍ക്ക് ഈ നിര്‍ദ്ദേശം ബാധകമാണ്. കൂടാതെ ഭക്ഷ്യ ഉത്പ്പന്നങ്ങളുടെ പ്രചാരണത്തില്‍ ഏര്‍പ്പെട്ടിരിക്കുന്ന സോഷ്യല്‍ മീഡിയ ആക്ടിവിസ്റ്റുകള്‍, പരസ്യ ഏജന്‍സികള്‍, വിവിധ കമ്പനികള്‍, സ്ഥാപനങ്ങള്‍, ഭക്ഷ്യ വ്യാപാരികള്‍ എന്നിവരും ഈ നിയമങ്ങള്‍ കൃത്യമായി പാലിക്കണമെന്ന് അധികൃതര്‍ വ്യക്തമാക്കി.

Tags