ഇന്ത്യയില്‍ പാസ്‌പോര്‍ട്ട് നടപടിക്രമങ്ങള്‍ ഇനി കൂടുതല്‍ ലളിതം
ഇന്ത്യൻ പൗരന്മാർക്ക് മാത്രമേ ഇന്ത്യൻ പാസ്‌പോർട്ടിനായി അപേക്ഷിക്കാൻ അർഹതയുള്ളൂ.
ഇന്ത്യൻ പൗരന്മാർക്ക് മാത്രമേ ഇന്ത്യൻ പാസ്‌പോർട്ടിനായി അപേക്ഷിക്കാൻ അർഹതയുള്ളൂ. പ്രായപൂർത്തിയാകാത്ത കുട്ടികള്‍ക്കായി അപേക്ഷിക്കുമ്ബോള്‍ മാതാപിതാക്കളുടെയോ മറ്റ് ഉത്തരവാദിത്തപ്പെട്ടവരുടെയോ സമ്മതം ആവശ്യമാണ്. പുതിയ മാറ്റങ്ങള്‍ അനുസരിച്ച്, ബയോമെട്രിക് വിവരങ്ങളും വ്യക്തിഗത വിവരങ്ങള്‍ അടങ്ങിയ RFID ചിപ്പുമുള്ള ഇ-പാസ്‌പോർട്ടുകളാണ് ഇപ്പോള്‍ നല്‍കുന്നത്.
tRootC1469263">അപേക്ഷ സമർപ്പിക്കേണ്ട ഘട്ടങ്ങള്‍
രജിസ്‌ട്രേഷൻ: ഗവണ്‍മെന്റിന്റെ passportindia.gov.in എന്ന ഔദ്യോഗിക പോർട്ടലില്‍ പേര്, മൊബൈല്‍ നമ്ബർ, ഇ-മെയില്‍ വിലാസം എന്നിവ നല്‍കി ലോഗിൻ ചെയ്യുക. ആധാർ വിശദാംശങ്ങളും ഇതിനായി നല്‍കേണ്ടതുണ്ട്.
ഫോം പൂരിപ്പിക്കല്‍: പോർട്ടലിലെ ‘Apply for Fresh Passport/Re-issue’ എന്ന ഓപ്ഷനില്‍ ക്ലിക്ക് ചെയ്ത് ആവശ്യമായ വിവരങ്ങള്‍ നല്‍കണം. തുടർന്ന് നിർദ്ദേശിച്ചിരിക്കുന്നത് പോലെ ഫോട്ടോ അപ്‌ലോഡ് ചെയ്യുക.
ഫീസ് അടയ്ക്കല്‍: ഡെബിറ്റ്/ക്രെഡിറ്റ് കാർഡുകള്‍, നെറ്റ് ബാങ്കിംഗ്, യുപിഐ അല്ലെങ്കില്‍ ബാങ്ക് ചലാൻ വഴി ഓണ്‍ലൈനായി ഫീസ് അടയ്ക്കാം.
അപ്പോയ്‌മെന്റ്: പണം അടച്ച ശേഷം പാസ്‌പോർട്ട് സേവാ കേന്ദ്രത്തിലോ (PSK) പോസ്റ്റ് ഓഫീസ് പാസ്‌പോർട്ട് സേവാ കേന്ദ്രത്തിലോ (POPSK) സൗകര്യപ്രദമായ തീയതിയും സമയവും നോക്കി അപ്പോയ്‌മെന്റ് ബുക്ക് ചെയ്യേണ്ടതാണ്.
രേഖകളുടെ പരിശോധനയും പൊലീസ് വെരിഫിക്കേഷനും അപ്പോയ്‌മെന്റ് ലഭിച്ച ദിവസം എല്ലാ ഒറിജിനല്‍ രേഖകളും അവയുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകളും കയ്യില്‍ കരുതണം. ആധാർ കാർഡ്, വോട്ടർ ഐഡി, ജനന സർട്ടിഫിക്കറ്റ്, പാൻ കാർഡ്, യൂട്ടിലിറ്റി ബില്ലുകള്‍ തുടങ്ങിയവ തിരിച്ചറിയല്‍ രേഖകളായി സ്വീകരിക്കും. ഈ ഘട്ടത്തില്‍ ഉദ്യോഗസ്ഥർ രേഖകള്‍ പരിശോധിക്കുകയും വിരലടയാളവും ഫോട്ടോയും ശേഖരിക്കുകയും ചെയ്യും.
അവസാന ഘട്ടമായി അപേക്ഷകന്റെ വിലാസത്തില്‍ പൊലീസ് വേരിഫിക്കേഷൻ നടക്കും. പ്രാദേശിക പൊലീസ് ഉദ്യോഗസ്ഥൻ രേഖകള്‍ പരിശോധിച്ച് റിപ്പോർട്ട് സമർപ്പിച്ചു കഴിഞ്ഞാല്‍ പാസ്‌പോർട്ട് നടപടികള്‍ പൂർത്തിയാകും. അപേക്ഷയുടെ നിലവിലെ സ്ഥിതി (Status) ഔദ്യോഗിക വെബ്‌സൈറ്റിലൂടെ ട്രാക്ക് ചെയ്യാനും സാധിക്കും.
.jpg)


