കുവൈത്തിൽ പാലക്കാട് സ്വദേശി ഹൃദയാഘാതം മൂലം മരിച്ചു
May 4, 2025, 19:57 IST


കുവൈത്ത്: കുവൈത്തിൽ പാലക്കാട് സ്വദേശി ഹൃദയാഘാതം മൂലം മരിച്ചു. പാലക്കാട് കടമ്പഴിപുറം സ്വദേശി ആമ്പലൂർ കുളം വീട്ടിൽ രാഹുൽ ആണ് മരിച്ചത്.നാളെ കാലത്ത് നാട്ടിലേക്ക് പോകാനിരിക്കെയാണ് മരണം സംഭവിച്ചത്.
ജിലീബ് കാലികറ്റ് ഷെഫ് റെസ്റ്റോറന്റ് ജീവനക്കാരനും ഒഐസിസി പാലക്കാട് ജില്ലാ കമ്മറ്റി അംഗവുമാണ് രാഹുൽ.പിതാവ് മോഹനൻ, മാതാവ് രമണി.നടപടി ക്രമങ്ങൾ പൂർത്തിയാക്കിയ ശേഷം മൃതദേഹം നാട്ടിലേക്ക് കൊണ്ടു പോകും.