പാകിസ്ഥാന്‍ സൈനിക മേധാവി അസിം മുനീറിന് സൗദി അറേബ്യയുടെ പരമോന്നത ബഹുമതി

pak chief
pak chief

സല്‍മാന്‍ രാജാവിന്റെ പ്രത്യേക ഉത്തരവ് പ്രകാരമാണ് പാകിസ്ഥാന്‍ സൈനിക മേധാവിക്ക് മെഡല്‍ സമ്മാനിച്ചത്

പാകിസ്ഥാന്‍ സൈനിക മേധാവി ഫീല്‍ഡ് മാര്‍ഷല്‍ അസിം മുനീറിന് സൗദി അറേബ്യയുടെ പരമോന്നത ബഹുമതികളിലൊന്നായ 'ഫസ്റ്റ് ക്ലാസ് കിംഗ് അബ്ദുല്‍ അസീസ് മെഡല്‍' സമ്മാനിച്ചു. റിയാദിലെ പ്രതിരോധ മന്ത്രാലയ ഓഫീസില്‍ നടന്ന ചടങ്ങില്‍ സൗദി പ്രതിരോധ മന്ത്രി ഖാലിദ് ബിന്‍ സല്‍മാന്‍ രാജകുമാരനാണ് മെഡല്‍ സമ്മാനിച്ചതെന്ന് സൗദി പ്രസ് ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു.

tRootC1469263">

സല്‍മാന്‍ രാജാവിന്റെ പ്രത്യേക ഉത്തരവ് പ്രകാരമാണ് പാകിസ്ഥാന്‍ സൈനിക മേധാവിക്ക് മെഡല്‍ സമ്മാനിച്ചത്. സൗദി-പാകിസ്ഥാന്‍ സൗഹൃദം ശക്തിപ്പെടുത്തുന്നതിനും ഇരുരാജ്യങ്ങളും തമ്മിലുള്ള സംയുക്ത സഹകരണം വികസിപ്പിക്കുന്നതിനും ഫീല്‍ഡ് മാര്‍ഷല്‍ അസിം മുനീര്‍ നല്‍കിയ മികച്ച സേവനങ്ങള്‍ പരിഗണിച്ചാണ് ഈ ആദരം. സൈനിക മേധാവിയായി നിയമിതനായ അസിം മുനീറിനെ ഖാലിദ് രാജകുമാരന്‍ അഭിനന്ദിച്ചു. ഇരുരാജ്യങ്ങളും തമ്മിലുള്ള ചരിത്രപരമായ ബന്ധം, തന്ത്രപരമായ പ്രതിരോധ സഹകരണം, അന്താരാഷ്ട്ര സമാധാനവും സുരക്ഷയും മെച്ചപ്പെടുത്തുന്നതിനുള്ള വഴികള്‍ എന്നിവ ഇരുവരും ചര്‍ച്ച ചെയ്തു.

Tags