ഇഖാമ പുതുക്കാന്‍ ഇനി ദിവസങ്ങള്‍ മാത്രം ; നിയമം കടുപ്പിച്ച് സൗദി
ഇഖാമ കാലാവധി കഴിഞ്ഞ മുഴുവന്‍ പ്രവാസികള്‍ക്കും ഇതു സംബന്ധിച്ച സന്ദേശങ്ങള്‍ മൊബൈല്‍ ഫോണുകളില്‍ ലഭിച്ചു തുടങ്ങി.
\സൗദി അറേബ്യയില്‍ താമസ രേഖയായ ഇഖാമയുടെ കാലാവധി കഴിഞ്ഞ് മൂന്നുമാസം പിന്നിട്ട വിദേശികള്‍ക്ക് തൊഴില്‍ മന്ത്രാലയത്തിന്റെ അന്ത്യശാസനം. ജൂണ്‍ 30 നകം ഇഖാമ പുതുക്കുകയോ മറ്റൊരു സ്ഥാപനത്തിലേക്ക് സ്‌പോണ്‍സര്‍ഷിപ്പ് മാറിക്കൊണ്ട് പദവി നിയമ വിധേയമാക്കുകയോ ചെയ്തില്ലെങ്കില്‍ കടുത്ത നടപടികള്‍ നേരിടേണ്ടിവരുമെന്ന് മന്ത്രാലയം മുന്നറിയിപ്പു നല്‍കി. ഇഖാമ കാലാവധി കഴിഞ്ഞ മുഴുവന്‍ പ്രവാസികള്‍ക്കും ഇതു സംബന്ധിച്ച സന്ദേശങ്ങള്‍ മൊബൈല്‍ ഫോണുകളില്‍ ലഭിച്ചു തുടങ്ങി.
നിലവിലെ നിയമ പ്രകാരം ജീവനക്കാരുടെ ഇഖാമ യഥാസമയം പുതുക്കേണ്ട ഉത്തരവാദിത്തം തൊഴിലുടമയ്ക്കാണ്. എന്നാല്‍ മൂന്നു മാസത്തിലധികം കാലം ഇഖാമ പുതുക്കാതിരുന്നാല്‍ ജൂലൈ ഒന്നുമുതല്‍ അത്തരം ജീവനക്കാര്‍ നിലവിലെ സ്ഥാപനത്തില്‍ നിന്ന് സ്വമേധയാ ഒഴിവാക്കപ്പെടും. ഇത്തരക്കാര്‍ക്ക് പഴയ സ്‌പോണ്‍സറുടെ അനുമതിയില്ലാതെ തന്നെ മറ്റൊരു തൊഴിലുടമകയിലേക്ക് മാറാനുള്ള സൗകര്യം മന്ത്രാലയം ഉറപ്പാക്കുന്നുണ്ട്. ഇഖാമ പുതുക്കാത്തതുമായി ബന്ധപ്പെട്ട എല്ലാ സാമ്പത്തിക ബാധ്യതയും പഴയ തൊഴിലുടമ തന്നെ വഹിക്കേണ്ടിവരുമെന്നതാണ് ഇതിന്റെ പ്രത്യേകത.
.jpg)

