അബുദാബി കസ്റ്റംസിന്റെ പേരില്‍ ഓണ്‍ലൈന്‍ തട്ടിപ്പ്; വ്യാജ സന്ദേശങ്ങളില്‍ വീഴരുതെന്ന് മുന്നറയിപ്പുമായി അധികൃതര്‍

fraud

സംശയങ്ങളുള്ളവര്‍ അബുദാബി കസ്റ്റംസുമായി ബന്ധപ്പെടണമെന്നും അധികൃതര്‍ അറിയിച്ചു.

ഓണ്‍ലൈന്‍ സാമ്പത്തിക തട്ടിപ്പുകളും വ്യക്തിഗത വിവരങ്ങള്‍ ചോര്‍ത്തുന്ന സംഭവങ്ങളും വര്‍ദ്ധിച്ചുവരുന്ന സാഹചര്യത്തില്‍ പൊതുജനങ്ങള്‍ക്ക് ജാഗ്രതാ നിര്‍ദ്ദേശവുമായി അബുദാബി കസ്റ്റംസ്. അബുദാബി കസ്റ്റംസിന്റെ ഔദ്യോഗിക പ്രതിനിധികളെന്ന വ്യാജേനെ തട്ടിപ്പുകാര്‍ ഇമെയിലുകളും സന്ദേശങ്ങളും അയക്കുന്നതായി കണ്ടെത്തിയതിനെ തുടര്‍ന്നാണ് അധികൃതര്‍ മുന്നറിയിപ്പുമായി രംഗത്തെത്തിയത്. ഇത്തരം സന്ദേശങ്ങളോട് യാതൊരു കാരണവശാലും പ്രതികരിക്കരുതെന്നും സംശയങ്ങളുള്ളവര്‍ അബുദാബി കസ്റ്റംസുമായി ബന്ധപ്പെടണമെന്നും അധികൃതര്‍ അറിയിച്ചു.

അബുദാബി കസ്റ്റംസിന്റെ ഔദ്യോഗിക പ്രതിനിധികളെന്ന വ്യാജേന തട്ടിപ്പുകാര്‍ ഇമെയിലുകളും സന്ദേശങ്ങളും അയക്കുകയാണ്. വാഗ്ദാനങ്ങളിലോ മുന്നറിയിപ്പുകളിലോ വീണ് സംശയകരമായ ലിങ്കുകളില്‍ ക്ലിക്ക് ചെയ്യാനോ സ്വകാര്യ വിവരങ്ങള്‍ കൈമാറാനോ പാടില്ലെന്ന് അധികൃതര്‍ ഓര്‍മ്മിപ്പിച്ചു. അപരിചിതമായ ലിങ്കുകളില്‍ ക്ലിക്ക് ചെയ്യരുത്, വ്യക്തിഗത വിവരങ്ങള്‍ നല്‍കരുത്, പണം നല്‍കുന്നതിന് മുന്‍പ് സന്ദേശത്തിന്റെ ഉറവിടം പരിശോധിക്കുക, സംശയകരമായ സന്ദേശങ്ങളെ പൂര്‍ണ്ണമായും അവഗണിക്കുക എന്നിവയാണ് കസ്റ്റംസ് നല്‍കുന്ന പ്രധാന സുരക്ഷാ നിര്‍ദ്ദേശങ്ങള്‍.

യൂഎഇയില്‍ ഓണ്‍ലൈന്‍ തട്ടിപ്പുകള്‍ തടയുന്നതിനായി സുരക്ഷാ ഏജന്‍സികള്‍ കര്‍ശന നടപടികളാണ് സ്വീകരിച്ചു വരുന്നത്. ദുബായ് പൊലീസ് കഴിഞ്ഞ ഏപ്രില്‍ മുതല്‍ ജൂണ്‍ വരെയുള്ള മാസങ്ങളില്‍ മാത്രം ഇത്തരത്തില്‍ തട്ടിപ്പുകള്‍ക്ക് ഉപയോഗിച്ച 103 വ്യാജ സോഷ്യല്‍ മീഡിയ അക്കൗണ്ടുകള്‍ റദ്ദാക്കിയിരുന്നു.

Tags