ഓണ്‍ലൈന്‍ ചെക്ക് ഇന്‍ നിര്‍ബന്ധം , ഷെഡ്യൂള്‍ പരിശോധിക്കണം ; നിര്‍ദ്ദേശവുമായി ഹമദ് വിമാനത്താവളം
Jun 25, 2025, 13:56 IST
യാത്രയ്ക്ക് മുമ്പ് ഫ്ളൈറ്റുകളുടെ സ്റ്റേറ്റസ് പരിശോധിക്കണമെന്നും നിര്‍ദ്ദേശം. യാത്രകളില്‍ തടസ്സം നേരിട്ടതില്‍ ഖേദം അറിയിച്ചു.
വ്യോമപാത അടച്ചതിനെ തുടര്‍ന്നുണ്ടായ സേവന തടസ്സങ്ങള്‍ പരിഹരിച്ച് ഹമദ് രാജ്യാന്തര വിമാനത്താവളം. പ്രവര്‍ത്തനങ്ങള്‍ സാവധാനം സാധാരണ നിലയിലേക്ക് എത്തിക്കൊണ്ടിരിക്കുകയാണെന്നും അധികൃതര്‍.
യാത്രയ്ക്ക് മുമ്പ് ഫ്ളൈറ്റുകളുടെ സ്റ്റേറ്റസ് പരിശോധിക്കണമെന്നും നിര്‍ദ്ദേശം. യാത്രകളില്‍ തടസ്സം നേരിട്ടതില്‍ ഖേദം അറിയിച്ചു.
യാത്രക്കാര്‍ യാത്രയ്ക്ക് മുമ്പ് വിമാനങ്ങളുടെ ഷെഡ്യൂള്‍ പരിശോധിച്ച് യാത്രാ സമയം ഉറപ്പാക്കാന്‍ മറക്കരുതെന്നും നിര്‍ദ്ദേശിച്ചു. വിമാനത്താവളത്തിലേക്ക് എത്തും മുമ്പ് ഓണ്‍ലൈന്‍ ചെക്ക് ഇന്‍ പൂര്‍ത്തിയാക്കണമെന്നും നിര്‍ദ്ദേശത്തില്‍ പറയുന്നു.
.jpg)