ഒമാന്‍ യുഎഇ റെയില്‍ പാത പുരോഗമിക്കുന്നു; ഹഫീത് ട്രെയിന്‍ പദ്ധതി 40 ശതമാനം പൂര്‍ത്തിയായി

road

'ഹഫീത് ട്രെയിന്‍' പദ്ധതി ഇതിനകം 40 ശതമാനം പൂര്‍ത്തിയായതായി ബന്ധപ്പെട്ട അധികൃതര്‍ അറിയിച്ചു. 

മേഖലയില്‍ അടിസ്ഥാന സൗകര്യ വികസനത്തിന് പുതിയ ഉണര്‍വ് നല്‍കുന്ന ഒമാന്‍ യുഎഇ റെയില്‍ ബന്ധ പദ്ധതിയില്‍ നിര്‍ണായക പുരോഗതി. 'ഹഫീത് ട്രെയിന്‍' പദ്ധതി ഇതിനകം 40 ശതമാനം പൂര്‍ത്തിയായതായി ബന്ധപ്പെട്ട അധികൃതര്‍ അറിയിച്ചു. 

ഒമാന്റെയും യുഎഇയുടെയും സംയുക്ത സംരംഭമായ ഈ മഹാപദ്ധതി 238 കിലോമീറ്റര്‍ നീളത്തില്‍ വ്യാപിച്ചുകിടക്കുന്നതാണ്. വ്യാപാര ഗതാഗതം കൂടുതല്‍ സുതാര്യമാക്കുകയും ലോജിസ്റ്റിക് ശൃംഖലകള്‍ ശക്തിപ്പെടുത്തുകയും ഇരുരാജ്യങ്ങളുടെയും സാമ്പത്തിക സഹകരണം ശക്തമാക്കുകയും ചെയ്യുക എന്നതാണ് പ്രധാന ലക്ഷ്യം. അല്‍ഐന്‍, ബുറൈമി, വാദി അല്‍ ജിസി, സോഹാര്‍ എന്നിവ ഉള്‍പ്പെടെയുള്ള തന്ത്രപ്രധാന മേഖലകളില്‍ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ വേഗത്തില്‍ പുരോഗമിക്കുകയാണ്.

Tags