എഐ ക്യാമറകള്‍ സ്ഥാപിച്ച് നിരത്തുകളില്‍ നിരീക്ഷണം ശക്തമാക്കാന്‍ ഒമാന്‍ ട്രാഫിക് വിഭാഗം
Jul 28, 2025, 14:07 IST
ഡെലിവറി വാഹനങ്ങളുടെ നിയമ ലംഘനങ്ങള്‍ കുറയ്ക്കാന്‍ എഐ ക്യാമറയുടെ സാന്നിധ്യം ഗുണം ചെയ്യും
ഒമാനിലുടനീളം നിരത്തുകളില്‍ സ്ഥാപിക്കുന്ന ആര്‍ട്ടിഫിഷല്‍ ഇന്റലിജന്‍സ് ക്യാമറകള്‍ സംബന്ധിച്ച് കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിട്ട് പൊലീസ് ട്രാഫിക് വിഭാഗം. മുഴുവന്‍ ഇന്റര്‍സെക്ഷനുകളിലും തിരഞ്ഞെടുത്ത ഹൈവേകളിലും ഗതാഗതം കൂടുതലുള്ള ഇടങ്ങളിലും വിവധ വിലായുകളിലും എഐ ക്യാമറ നിരീക്ഷണം ഉറപ്പുവരുത്തും.
tRootC1469263">
ഡെലിവറി വാഹനങ്ങളുടെ നിയമ ലംഘനങ്ങള്‍ കുറയ്ക്കാന്‍ എഐ ക്യാമറയുടെ സാന്നിധ്യം ഗുണം ചെയ്യും. ഇലക്ട്രിക് സ്‌കൂട്ടര്‍ യാത്രക്കാരേയും എഐ ക്യാമറ വഴി നിരീക്ഷിക്കും. ഡ്രൈവര്‍മാരുടെ പെരുമാറ്റം നിരീക്ഷിക്കുന്നതിനും ഗതാഗത നിയമ ലംഘനങ്ങള്‍ കുറയ്ക്കുന്നതിനുമാണ് എഐ സംവിധാനം നടപ്പാക്കുന്നതെന്നും പൊലീസ് പറഞ്ഞു.
.jpg)


