ഒമാനിലെ മൂന്ന് അതിര്ത്തി ചെക്ക്പോസ്റ്റുകളില് ഡ്യൂട്ടി ഫ്രീ വിപണികള് വരുന്നു
യുഎഇയുമായി ബന്ധിപ്പിക്കുന്ന അല് വജാജ, ഖത്മത് മിലാഹ ക്രോസിങ്ങുകളിലും സൗദി അറേബ്യയുമായി ബന്ധിപ്പിക്കുന്ന റുബ് അല് ഖാലി ക്രോസിങ്ങിലുമാണ് പുതിയ വിപണികള് സ്ഥാപിക്കുക
അതിര്ത്തി വ്യാപാരം ശക്തിപ്പെടുത്താനും നിക്ഷേപങ്ങള് ആകര്ഷിക്കാനും ടൂറിസം, ലോജിസ്റ്റിക്സ് മേഖലകളുടെ വളര്ച്ച പ്രോത്സാഹിപ്പിക്കാനും മൂന്ന് പ്രധാന കര അതിര്ത്തികളില് ഡ്യൂട്ടി ഫ്രീ വിപണികള് സ്ഥാപിക്കാന് ഒമാന് ഒരുങ്ങുന്നു. മൂന്ന് അതിര്ത്തി ചെക്ക്പോസ്റ്റുകളില് ഡ്യൂട്ടി ഫ്രീ വിപണികള് സ്ഥാപിക്കുന്നതിന് അനുമതി നല്കി പൊലീസ് ആന്ഡ് കസ്റ്റംസ് ഇന്സ്പെക്ടര് ജനറല് ലെഫ്റ്റനന്റ് ജനറല് ഹസന് ബിന് മുഹ്സിന് അല് ഷുറൈഖി 2026ലെ 145-ാം നമ്പര് ഉത്തരവ് പുറപ്പെടുവിച്ചതായി റോയല് ഒമാന് പൊലീസ് അറിയിച്ചു.
യുഎഇയുമായി ബന്ധിപ്പിക്കുന്ന അല് വജാജ, ഖത്മത് മിലാഹ ക്രോസിങ്ങുകളിലും സൗദി അറേബ്യയുമായി ബന്ധിപ്പിക്കുന്ന റുബ് അല് ഖാലി ക്രോസിങ്ങിലുമാണ് പുതിയ വിപണികള് സ്ഥാപിക്കുക. കസ്റ്റംസ് തീരുവകളിലും നികുതികളിലും ഇളവ് ലഭിക്കുന്നതിനാല് യാത്രക്കാര്ക്ക് വിവിധ ഉല്പ്പന്നങ്ങള് വാങ്ങാനുള്ള അവസരമാണ് പുതിയ വിപണികളിലൂടെ ലഭിക്കുക. രാജ്യത്തിന്റെ കര അതിര്ത്തികളിലെത്തുന്ന യാത്രക്കാര്ക്ക് കൂടുതല് ഷോപ്പിങ് സൗകര്യങ്ങള് ഒരുക്കുകയാണ് ലക്ഷ്യം.
.jpg)


