ഹോര്‍മുസില്‍ ഒമാന്റെ പുതിയ നീക്കം ; പിന്നില്‍ യുഎസ് ? വഴങ്ങില്ലെന്ന് ഇറാനും

Hormuz

ഹോര്‍മുസില്‍ ഇറാന്‍ നിശ്ചയിച്ച പാതയില്ലാതെ പുതിയ പാത വഴിയുള്ള യാത്ര അപകടകരമായിരിക്കുമെന്നും സുരക്ഷയ്ക്ക് യാതൊരു ഉറപ്പുമില്ലെന്നും ഇറാന്‍ സേന മുന്നറിയിപ്പു നല്‍കി

ഹോര്‍മുസ് കടലിടുക്കു വഴിയുള്ള സുരക്ഷിത യാത്രയ്ക്കായി ഒമാന്‍ പ്രഖ്യാപിച്ച പുതിയ കപ്പല്‍പാത അംഗീകരിക്കില്ലെന്ന് ഇറാന്‍ റവല്യൂഷണറി ഗാര്‍ഡ് സേന വ്യക്തമാക്കി. ഇറാനുമായി കൂടിയാലോചിക്കാതെയുള്ള നടപടിയാണിതെന്നും ആരോപിച്ചു. നിര്‍ദ്ദേശങ്ങള്‍ അനുസരിക്കാത്ത കപ്പലുകള്‍ക്കെതിരെ നടപടിയുണ്ടാകും.


ഹോര്‍മുസില്‍ ഇറാന്‍ നിശ്ചയിച്ച പാതയില്ലാതെ പുതിയ പാത വഴിയുള്ള യാത്ര അപകടകരമായിരിക്കുമെന്നും സുരക്ഷയ്ക്ക് യാതൊരു ഉറപ്പുമില്ലെന്നും ഇറാന്‍ സേന മുന്നറിയിപ്പു നല്‍കി. ഇറാന്റെ നിയന്ത്രണ പരിധിക്കു പുറത്തുള്ള പുതിയ കപ്പല്‍പാത വഴി ലൈബീരിയയുടെ എണ്ണക്കപ്പല്‍ ഹോര്‍മുസ് കടന്നതിന് പിന്നാലെയാണ് മുന്നറിയിപ്പ്. ഒമാന്റെ ഓരം ചേര്‍ന്നുള്ള പാത വഴിയാണ് ഈ കപ്പല്‍ വ്യാഴാഴ്ച കടന്നുപോയത്. ഹോര്‍മുസ് കടക്കാന്‍ ഫീസോ ടോളോ ഈടാക്കാന്‍ ആരേയും അനുവദിക്കില്ലെന്ന് യുഎസ് സ്‌റ്റേറ്റ് സെക്രട്ടറി മാര്‍ക്കോ റൂബിയോ ബഹ്‌റൈനിലെ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.
 

Tags