ഒമാനില്‍ ഈന്തപ്പഴത്തിന് ഇനി വിളവെടുപ്പ് കാലം
Updated: Jul 4, 2026, 14:12 IST
വിവിധ ഗവര്‍ണറേറ്റുകളില്‍ ജൂണ്‍ അവസാനം മുതലാണ് ഈന്തപ്പഴ വിളവെടുപ്പ് ആരംഭിച്ചത്.
ഒമാനിലെ ദേശീയ ഫലമായ ഈന്തപ്പഴത്തിന് ഇനി വിളവെടുപ്പ് കാലം. ഒമാനിലെ കര്‍ഷക ഗ്രാമങ്ങള്‍ക്ക് ഉത്സവാഘോഷം. വിവിധ ഗവര്‍ണറേറ്റുകളില്‍ ജൂണ്‍ അവസാനം മുതലാണ് ഈന്തപ്പഴ വിളവെടുപ്പ് ആരംഭിച്ചത്.
ജൂലൈ മാസത്തോടെ വിപണി സജീവമാകുകയും ചെയ്യും. പ്രാദേശിക വിപണികള്‍ക്ക് പുറമെ ഇന്ത്യ ഉള്‍പ്പെടെയുള്ള ഏഷ്യന്‍ രാജ്യങ്ങളാണ് ഈന്തപ്പഴത്തിന്റെ പ്രധാന വിപണികള്‍. കര്‍ഷക കുടുംബങ്ങള്‍ എല്ലാം വന്‍ ആഘോഷത്തോടെയാണ് ഈ കാലത്തെ വരവേല്‍ക്കുന്നത്.
.jpg)

