മലിനീകരണം ഏറ്റവും കുറഞ്ഞ അറബ് രാജ്യങ്ങളില്‍ ഒമാന്‍ മുന്നില്‍


മലിനീകരണം ഏറ്റവും കുറഞ്ഞ അറബ് രാജ്യങ്ങളില്‍ ഒന്നാം സ്ഥാനത്ത് ഇടം പിടിച്ച് ഒമാന്‍. ഓണ്‍ലൈന്‍ ഡേറ്റാബേസ് കമ്പനിയായ നമ്പിയോ പുറത്തുവിട്ട 2025ലെ ആഗോള മലിനീകരണ സൂചിക പ്രകാരമാണ് ഒമാന്‍ ആദ്യ സ്ഥാനം പിടിച്ചെടുത്തത്. ലോക രാജ്യങ്ങളുടെ പട്ടികയില്‍ 22ാമതാണ് ഒമാന്റെ സ്ഥാനം. പരിസ്ഥിതി ഗുണനിലവാരം സംരക്ഷിക്കുക, സുസ്ഥിരതയ്ക്ക് പ്രചോദനം നല്‍കുക, മലിനീകരണം കുറച്ചുകൊണ്ട് ജീവിത നിലവാരം മെച്ചപ്പെടുത്തുക തുടങ്ങിയ കാര്യങ്ങളിലുള്ള ഒമാന്റെ തുടര്‍ച്ചയായ ശ്രമങ്ങളുടെ ഭാഗമായാണ് ഈ നേട്ടം സ്വന്തമാക്കാനായത്.
വായു, ജല ?ഗുണനിലവാരം, മാലിന്യ നിര്‍മാര്‍ജനം, ശബ്ദ മലിനീകരണം, ഹരിതയിടങ്ങളുടെ ലഭ്യത തുടങ്ങി നിരവധി ഘടകങ്ങള്‍ അടിസ്ഥാനമാക്കിയുള്ളതാണ് ആ?ഗോള മലിനീകരണ സൂചിക. അറബ് മേഖലയിലെ മറ്റ് രാജ്യങ്ങളുമായി താരതമ്യപ്പെടുത്തുമ്പോള്‍ ഒമാനില്‍ ചെറിയ അളവിലുള്ള മലിനീകരണമാണ് രേഖപ്പെടുത്തിയിരിക്കുന്നത്.