തൊഴില്‍ രംഗം ശക്തമാക്കാന്‍ ഒമാന്‍
ഒമാന്റെ സമഗ്ര വികസനം മുന്‍നിര്‍ത്തിയുള്ള 'വിഷന്‍ 2040'ന്റെ ഭാഗമായാണ് ഈ പുതിയ ചുവടുവെപ്പ്.
ഒമാനിലെ തൊഴില്‍ വിപണിയെ കൂടുതല്‍ കാര്യക്ഷമവും ആഗോളതലത്തില്‍ മത്സരക്ഷമവുമാക്കാന്‍ ലക്ഷ്യമിട്ട് പ്രത്യേക പദ്ധതിയുമായി ഒമാന്‍ ഭരണകൂടം. ഇതിന്റെ ഭാഗമായി തൊഴില്‍ മന്ത്രാലയം പുതിയ റോഡ്മാപ്പ് പ്രഖ്യാപിച്ചു. സ്വദേശികള്‍ക്കും ഉദ്യോഗാര്‍ത്ഥികള്‍ക്കും കൂടുതല്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുക, രാജ്യത്തിന്റെ സാമ്പത്തിക വളര്‍ച്ച ത്വരിതപ്പെടുത്തുക എന്നിവയാണ് പദ്ധതിയുടെ പ്രധാന ലക്ഷ്യങ്ങള്‍. ഒമാന്റെ സമഗ്ര വികസനം മുന്‍നിര്‍ത്തിയുള്ള 'വിഷന്‍ 2040'ന്റെ ഭാഗമായാണ് ഈ പുതിയ ചുവടുവെപ്പ്.
തൊഴില്‍ വിപണി നേരിടുന്ന വെല്ലുവിളികള്‍ക്ക് ദീര്‍ഘകാല പരിഹാരം കാണാന്‍ സര്‍ക്കാര്‍ സ്ഥാപനങ്ങള്‍, സ്വകാര്യ മേഖല, വിദ്യാഭ്യാസ-പരിശീലന കേന്ദ്രങ്ങള്‍ എന്നിവയെ ഏകോപിപ്പിച്ചാണ് പദ്ധതി നടപ്പിലാക്കുന്നത്. യോഗ്യരായ ഉദ്യോഗാര്‍ത്ഥികളുടെ തൊഴില്‍ സാധ്യതകള്‍ വര്‍ദ്ധിപ്പിക്കുക, ആവശ്യമായ നൈപുണ്യ വികസനം ഉറപ്പാക്കുക, തൊഴില്‍ വിപണിയിലെ ഭരണസംവിധാനങ്ങള്‍ കൂടുതല്‍ സുതാര്യമാക്കുക എന്നിവയ്ക്കാണ് റോഡ്മാപ്പില്‍ മുന്‍ഗണന നല്‍കിയിരിക്കുന്നത്.
.jpg)

