ഒമാന്‍: രാജ്യത്തെ ഏറ്റവും ഉയരംകൂടിയ പതാകമരം അടുത്തമാസം ഉദ്ഘാടനം ചെയ്യും
Apr 15, 2025, 14:31 IST


സ്വകാര്യ മേഖലയുമായി സഹകരിച്ച് പത്തു മില്യണ്‍ ഡോളര്‍ ചെലവിട്ടാണ് പദ്ധതി പൂര്‍ത്തീകരിക്കുന്നത്.
ഒമാനിലെ ഏറ്റവും ഉയരംകൂടിയ പതാക മരം അടുത്ത മാസം ഉത്ഘാടനം ചെയ്യും. അല്‍ഖുവൈര്‍ സ്‌ക്വയറിന്റെ ഭാഗമായുള്ള ഏറ്റവും ഉയരം കൂടിയ കൊടിമരം അടുത്ത മാസം ഉത്ഘാടനം ചെയ്യും. സ്വകാര്യ മേഖലയുമായി സഹകരിച്ച് പത്തു മില്യണ്‍ ഡോളര്‍ ചെലവിട്ടാണ് പദ്ധതി പൂര്‍ത്തീകരിക്കുന്നത്.
മിനിസ്ട്രീസ് ഡിസ്ട്രിക്റ്റിലെ അല്‍ ഖുവൈര്‍ സ്‌ക്വയര്‍ പദ്ധതിയില്‍ ഒമാനിലെ ഏറ്റവും ഉയരം കൂടിയ കൊടിമരമാണിത്.
126 മീറ്ററാണ് പതാക മരത്തിന്റെ ഉയരം. ഒമാന്‍ സുല്‍ത്താനേറ്റിന്റെ ചരിത്രത്തിലെ ഏറ്റവും ഉയരം കൂടിയ മനുഷ്യനിര്‍മ്മിത സംവിധാനമാണ് ഈ കൊടിമരം. 40 നിലകളുള്ള ഒരു കെട്ടിടത്തിന് തുല്യമായ ഉയരം വരുമിത്.