ലഹരിക്കടത്ത് കേസില്‍ ഇനി കടുത്ത ശിക്ഷകള്‍ നടപ്പാക്കുമെന്ന് ഒമാന്‍
കുറ്റകൃത്യത്തിന്റെ സ്വഭാവവും ഗൗരവവും അനുസരിച്ച് ജീവപര്യന്തം തടവും വധശിക്ഷയും വരെ വ്യവസ്ഥ ചെയ്യുന്നതാണ് പുതിയ നിയമം.
ലഹരിമരുന്ന് കടത്ത്, ഉത്പ്പാദനം, കൈവശം വയ്ക്കല്‍, വ്യക്തിഗത ഉപയോഗം എന്നിവയ്ക്കെതിരെ കടുത്ത ശിക്ഷകള്‍ വ്യവസ്ഥ ചെയ്യുന്ന പുതിയ നിയമത്തിന് ഒമാന്‍ അംഗീകാരം നല്‍കി. സുല്‍ത്താന്‍ ഹൈതം ബിന്‍ താരിഖ് പുറപ്പെടുവിച്ച ഉത്തരവ് പ്രകാരമാണ് മയക്കുമരുന്ന്, സൈക്കോട്രോപിക് ലഹരിവസ്തുക്കള്‍ എന്നിവയ്ക്കെതിരെയുള്ള പുതിയ നിയമം പ്രാബല്യത്തില്‍ വന്നത്. കുറ്റകൃത്യത്തിന്റെ സ്വഭാവവും ഗൗരവവും അനുസരിച്ച് ജീവപര്യന്തം തടവും വധശിക്ഷയും വരെ വ്യവസ്ഥ ചെയ്യുന്നതാണ് പുതിയ നിയമം.
കച്ചവട ആവശ്യങ്ങള്‍ക്കായി മയക്കുമരുന്നോ സൈക്കോട്രോപിക് വസ്തുക്കളോ രാജ്യത്തേക്ക് ഇറക്കുമതി ചെയ്യുക, കയറ്റുമതി ചെയ്യുക, ഉത്പ്പാദിപ്പിക്കുക, അല്ലെങ്കില്‍ നിര്‍മ്മിക്കുക എന്നിവ ഗുരുതരമായ കുറ്റകൃത്യമാണ്. തടവുശിക്ഷയ്ക്ക് പുറമെ 35,000 ഒമാന്‍ റിയാല്‍ മുതല്‍ 60,000 ഒമാന്‍ റിയാല്‍ വരെ പിഴയും ഇതിന് ഈടാക്കും. കുറ്റം ആവര്‍ത്തിക്കുക, ഔദ്യോഗിക പദവിയോ ലൈസന്‍സോ ദുരുപയോഗം ചെയ്യുക, അന്താരാഷ്ട്ര കള്ളക്കടത്ത് സംഘങ്ങളുമായി സഹകരിക്കുക, മാനസിക ശേഷിയില്ലാത്തവരെ കുറ്റകൃത്യങ്ങള്‍ക്ക് ഉപയോഗിക്കുക തുടങ്ങിയ സാഹചര്യങ്ങളില്‍ പ്രതികള്‍ക്ക് വധശിക്ഷ ലഭിക്കും.
മയക്കുമരുന്ന് കൈവശം വെയ്ക്കല്‍, കടത്തല്‍, വില്‍പന, വിതരണം എന്നിവയ്ക്ക് കുറഞ്ഞത് 15 വര്‍ഷം തടവും 10,000 മുതല്‍ 25,000 റിയാല്‍ വരെ പിഴയുമാണ് ശിക്ഷ. വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, ആരാധനാലയങ്ങള്‍, സാംസ്‌കാരിക-കായിക കേന്ദ്രങ്ങള്‍, ജയിലുകള്‍ തുടങ്ങിയ സംരക്ഷിത മേഖലകളിലോ പരിസരങ്ങളിലോ വെച്ച് കുറ്റകൃത്യം നടത്തിയാല്‍ ശിക്ഷ ജീവപര്യന്തം തടവായി ഉയര്‍ത്തും. എന്നാല്‍ വ്യക്തിഗത ഉപയോഗത്തിനായി മയക്കുമരുന്ന് വാങ്ങുകയോ കൈവശം വയ്ക്കുകയോ ചെയ്യുന്നവര്‍ക്ക് ഒന്ന് മുതല്‍ മൂന്ന് വര്‍ഷം വരെ തടവും 1,000 മുതല്‍ 5,000 റിയാല്‍ വരെ പിഴയുമാണ് ലഭിക്കുക.
.jpg)

