ഒമാനില്‍ ബലിപെരുന്നാളിന് ആറു ദിവസം പൊതുഅവധി
May 15, 2026, 12:43 IST
അറഫാ ദിനം മിക്കവാറും മേയ് 26 ചൊവ്വാഴ്ച വരാന്‍ സാധ്യതയുള്ളതിനാല്‍ അന്നു മുതല്‍ മേയ് 31 ഞായറാഴ്ച വരെ അവധി നീളാനാണ് സാധ്യത.
ഒമാനില്‍ ബലിപെരുന്നാളിന് ആറ് ദിവസം പൊതു അവധി ലഭിക്കാന്‍ സാധ്യത. ഔദ്യോഗിക അവധി ദിനങ്ങള്‍ അടുത്ത ആഴ്ചയിലാണ് തൊഴില്‍ മന്ത്രാലയം പ്രഖ്യാപിക്കുക. അറഫാ ദിനം മിക്കവാറും മേയ് 26 ചൊവ്വാഴ്ച വരാന്‍ സാധ്യതയുള്ളതിനാല്‍ അന്നു മുതല്‍ മേയ് 31 ഞായറാഴ്ച വരെ അവധി നീളാനാണ് സാധ്യത.
ദുല്‍ ഹജ് മാസപ്പിറവി ദര്‍ശിക്കുന്നതിനെ അടിസ്ഥാനമാക്കിയായിരിക്കും അന്തിമ തീയതികള്‍ സ്ഥിരീകരിക്കുക.
.jpg)

