ഒമാനില്‍ വേനല്‍ക്കാലത്ത് വൈദ്യുതി ബില്ലില്‍ കുറവ് വരുത്തുന്നു ; ആശ്വാസ നടപടി

current

4000 കിലോവാട്ട് വരെ വൈദ്യുതി ഉപയോഗിക്കുന്നവര്‍ക്ക് ബില്ലില്‍ 15 ശതമാനം കുറവ് ലഭിക്കും.

ഒമാനില്‍ ഈ മാസം മുതല്‍ ഓഗസ്റ്റ് അവസാനം വരെയുള്ള വേനല്‍ക്കാലത്ത് ഒരു ബേസിക് അക്കൗണ്ട് മാത്രമുള്ള റെസിഡന്‍ഷ്യല്‍ ഉപയോക്താക്കള്‍ക്കുള്ള വൈദ്യുതി ബില്ലില്‍ കുറവ് വരുത്തുമെന്ന് അതോറിറ്റി ഫോര്‍ പബ്ലിക് സര്‍വീസസ് റെഗുലേഷന്‍. താപനില ഉയരുന്നത് മൂലമുണ്ടാകുന്ന വര്‍ദ്ധിച്ച വൈദ്യുതി ഉപഭോഗത്തിന്റെ ആഘാതം ലഘൂകരിക്കുന്നതിന്റെ ഭാഗമായാണ് നടപടി. 4000 കിലോവാട്ട് വരെ വൈദ്യുതി ഉപയോഗിക്കുന്നവര്‍ക്ക് ബില്ലില്‍ 15 ശതമാനം കുറവ് ലഭിക്കും.

4000-16000 കിലോവാട്ട് വരെയുള്ള ബില്ലുകളില്‍ 10ശതമാനയിരിക്കും ഇളവ്. അതേസമയം 16,000 കിലോവാട്ടില്‍ കൂടുതല്‍ വൈദ്യുതി ഉപയോഗിക്കുന്ന ഉപഭോക്താക്കള്‍ക്ക് അഞ്ച് ശതമാനം മാത്രമെ ഉളവ് നല്‍കുകയുള്ളൂ. ഈ കാലയളവില്‍ വൈദ്യതി കണക്ഷനുകള്‍ വിഛേദിക്കുന്ന നടപടി താല്‍ക്കാലികമായി നിര്‍ത്തിവക്കുമെന്നും ഉപഭോക്താക്കളെ പിന്തുണയ്ക്കുന്നതിനായി പ്രത്യേക പേയ്‌മെന്റ് പ്ലാനുകള്‍ അവതരിപ്പിക്കുമെന്നും അതോറിറ്റി വ്യക്തമാക്കി.

Tags