എഐ സോണ്‍ നിര്‍മിക്കാന്‍ ഒരുങ്ങി ഒമാന്‍
മസ്‌കറ്റില്‍ 105,000 ചതുരശ്ര മീറ്റര്‍ വിസ്തൃതിയിലാണ് എഐ സോണ്‍ സജ്ജമാക്കുക.
\ആഗോള ടെക് ഭീമന്മാരെ ആകര്‍ഷിക്കാന്‍ എഐ സോണ്‍ നിര്‍മിക്കാന്‍ ഒരുങ്ങി ഒമാന്‍. ന്യൂതന സാങ്കേതിക വിദ്യകള്‍ക്കും നവീകരണത്തിനുമുള്ള പ്രാദേശിക കേന്ദ്രമായി ഒമാനെ മാറ്റുകയാണ് പദ്ധതിയുടെ ലക്ഷ്യം. മസ്‌കറ്റില്‍ 105,000 ചതുരശ്ര മീറ്റര്‍ വിസ്തൃതിയിലാണ് എഐ സോണ്‍ സജ്ജമാക്കുക.
ഇന്റര്‍നെറ്റ് ഓഫ് തിംഗ്‌സ്, സ്മാര്‍ട്ട് സൊല്യൂഷന്‍സ്, അഡ്വാന്‍സ്ഡ് ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ആപ്ലിക്കേഷനുകള്‍, സൈബര്‍ സുരക്ഷയും ഡാറ്റാ പ്രൊട്ടക്ഷനും ഹൈ-പെര്‍ഫോമന്‍സ് കമ്പ്യൂട്ടിങ്, ചിപ്പ് ഡിസൈന്‍, ബഹിരാകാശ സാങ്കേതികവിദ്യകള്‍, എന്നിവയുള്‍പ്പെടെയുള്ള പ്രധാന മേഖലകളിലായിരിക്കും സോണിന്റെ പ്രവര്‍ത്തനം.
എഐ അധിഷ്ഠിത സംരംഭങ്ങളുടെ ആവശ്യങ്ങള്‍ക്കനുസൃതമായി സംയോജിത അടിസ്ഥാന സൗകര്യങ്ങള്‍ സോണില്‍ ലഭ്യമാക്കും. വിശാലമായ ഓഫീസുകള്‍, പ്രത്യേക ഇന്‍കുബേറ്ററുകള്‍, റോബോട്ടിക്സ്, ഓട്ടോമേഷന്‍ എന്നിവയുടെ പ്രവര്‍ത്തനത്തിനായുളള വിപുലമായ ലബോറട്ടറികളും പദ്ധതികളുടെ ഭാഗമാണ്. ഇതിന് പുറമെ ആഗോള സാങ്കേതിക സ്ഥാപനങ്ങളുമായി സഹകരിച്ച് വികസിപ്പിച്ചെടുത്ത സാങ്കേതിക പരിശീലന, വിദ്യാഭ്യാസ സൗകര്യങ്ങള്‍, ലോജിസ്റ്റിക് പിന്തുണ, കമ്മ്യൂണിറ്റി ഇടങ്ങള്‍, സംയോജിത സേവന കേന്ദ്രങ്ങള്‍ എന്നിവയും പദ്ധതി വാഗ്ദാനം ചെയ്യുന്നു.
.jpg)

