വിനോദസഞ്ചാരികളെ ആകര്‍ഷിക്കാന്‍ ഒമാന്‍

oman

വിദേശികളുടെ താമസ നിയമവുമായി ബന്ധപ്പെട്ട ഭേദഗതികളുടെ ഭാഗമായാണ് പുതിയ തീരുമാനം.

വിനോദസഞ്ചാര മേഖലയ്ക്ക് കരുത്തേകാന്‍ പുതിയ വിസ നിയമങ്ങളുമായി ഒമാന്‍. തിരഞ്ഞെടുക്കപ്പെട്ട രാജ്യങ്ങളിലെ പൗരന്മാര്‍ക്കായി 14 ദിവസത്തെ സൗജന്യ ടൂറിസ്റ്റ് വിസ പ്രഖ്യാപിച്ചു. വിദേശികളുടെ താമസ നിയമവുമായി ബന്ധപ്പെട്ട ഭേദഗതികളുടെ ഭാഗമായാണ് പുതിയ തീരുമാനം.

പുതിയ ചട്ടപ്രകാരം, യോഗ്യരായ രാജ്യങ്ങളിലെ പൗരന്മാര്‍ക്ക് 14 ദിവസത്തെ ടൂറിസ്റ്റ് വിസ പൂര്‍ണ്ണമായും സൗജന്യമായി നല്‍കും. ഈ വിസ കാലാവധി തീരുന്നതിന് മുമ്പ് തന്നെ, ആവശ്യമായ ഫീസും രേഖകളും നല്‍കി മറ്റ് ടൂറിസ്റ്റ് വിസ കാറ്റഗറികളിലേക്ക് മാറ്റാനും സന്ദര്‍ശകര്‍ക്ക് സാധിക്കും. സൗജന്യ വിസയ്ക്ക് അര്‍ഹതയുള്ള രാജ്യങ്ങളുടെ പട്ടിക അധികൃതര്‍ ഇതുവരെ പുറത്തുവിട്ടിട്ടില്ല. യോഗ്യരായ രാജ്യങ്ങളുടെ വിവരങ്ങള്‍ ഉടന്‍ തന്നെ ബന്ധപ്പെട്ട അധികൃതര്‍ വ്യക്തമാക്കും
 

Tags