ഒമാനില്‍ സീസണല്‍ ഇന്‍ഫ്‌ളുവന്‍സ വാക്‌സിനേഷന്‍ യജ്ഞത്തിന് തുടക്കം

google news
vaccine

ഒമാനില്‍ സീസണല്‍ ഇന്‍ഫ്‌ളുവന്‍സ വാക്‌സിനേഷന്‍ യജ്ഞത്തിന് തുടക്കമായി. രാജ്യത്തെ സ്വകാര്യ ആശുപത്രികളുടെ സഹകരണത്തോടെയാണ് പദ്ധതി നടപ്പിലാക്കുന്നത്. ശരീരം വേദന, ക്ഷീണം, ജലദോഷം എന്നിവക്ക് കാരണമാകുന്ന പകര്‍ച്ച വ്യാധിയാണ് ഇന്‍ഫ്‌ളുവന്‍സ വൈറസ്.

60 വയസിന് മുകളിലുളളവര്‍, പ്രമേഹ രോഗികള്‍, അമിത വണ്ണം മൂലം ആരോഗ്യ പ്രശ്‌നങ്ങള്‍ നേരിടുന്നവര്‍, ഗര്‍ഭിണികള്‍, ഉംറ തീര്‍ഥാടകര്‍, രണ്ട് വയസില്‍ താഴെയുളള കുട്ടികള്‍ എന്നിവര്‍ക്കാണ് വാക്‌സിന്‍ നല്‍കുന്നത്. രാജ്യത്തെ ആരോഗ്യ പ്രവര്‍ത്തകര്‍ക്കും വാക്‌സിന്‍ ലഭ്യമാക്കുന്നുണ്ട്.

ആരോഗ്യ മന്ത്രാലയത്തിന്റെ നേതൃത്വത്തില്‍ ആരംഭിച്ച വാകസിനേഷന്‍ യജ്ഞത്തിന് ആദ്യ ദിനം മികച്ച പ്രതികരണമാണ് ലഭിച്ചത്. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ ആയിരക്കണക്കിന് ആളുകളാണ് ഇന്ന് വാക്‌സിന്‍ സ്വീകരിച്ചത്. വരും ദിവസങ്ങളില്‍ കൂടുതല്‍ ആളുകള്‍ക്ക് വാക്‌സിന്‍ ലഭ്യമാക്കാനാണ് ലക്ഷ്യമിടുന്നത്.

Tags