രക്ഷാ ദൗത്യവുമായി ഒമാന്‍ ; പ്രത്യേക വിമാന സര്‍വീസുകള്‍ പ്രഖ്യാപിച്ചു

oman air


ലക്ഷക്കണക്കിന് യാത്രക്കാരാണ് കുടുങ്ങി കിടക്കുന്നത്. ഇവരെ നാട്ടിലെത്തിക്കാനുള്ള ദൗത്യത്തിലാണ് ഒമാന്‍

മിഡില്‍ഈസ്റ്റിലെ സംഘര്‍ഷങ്ങളുടെ സാഹചര്യത്തില്‍ ഗള്‍ഫ് മേഖലയില്‍ കുടുങ്ങി കിടക്കുന്ന വിദേശ പൗരന്മാരെ സുരക്ഷിതമായി സ്വന്തം രാജ്യത്തിലേക്ക് മടങ്ങാന്‍ ഒമാന്‍ സൗകര്യമൊരുക്കുന്നു.
മേഖലയില്‍ നിന്ന് മടങ്ങാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് വിമാന സര്‍വീസുകള്‍ സുഗമമാക്കുന്നതിന് സര്‍ക്കാരുകളുമായും രാജ്യാന്തര വിമാന കമ്പനികളുമായും അടുത്ത് പ്രവര്‍ത്തിക്കുന്നുണ്ടെന്ന് ഒമാന്‍ വിദേശകാര്യമന്ത്രി സയ്യിദ് ബദര്‍ ബിന്‍ ഹമദ് അല്‍ ബുസൈദി പ്രസ്താവനയില്‍ പറഞ്ഞു.

tRootC1469263">


ലക്ഷക്കണക്കിന് യാത്രക്കാരാണ് കുടുങ്ങി കിടക്കുന്നത്. ഇവരെ നാട്ടിലെത്തിക്കാനുള്ള ദൗത്യത്തിലാണ് ഒമാന്‍. മസ്‌കത്ത് വിമാനത്താവളത്തില്‍ വലിയ തിരക്കാണ് അനുഭവപ്പെടുന്നത്. വിമാനങ്ങള്‍ നിശ്ചിത സമയ ക്രമം പാലിക്കുന്നുണ്ടെന്ന് അധികൃതര്‍ അറിയിച്ചു.
 

Tags