ഒമാന്‍ ശക്തമായ തണുപ്പിലേക്ക്
Dec 19, 2025, 12:40 IST
മിക്ക ഗവര്‍ണറേറ്റുകളിലും താപനിലയില്‍ ഗണ്യമായ കുറവുണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.
ഒമാന്‍ ശക്തമായ തണുപ്പിലേക്ക് നീങ്ങുന്നതായി കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. സീസണിലെ ആദ്യത്തെ ശീത തരംഗം ഇന്നു മുതല്‍ ആരംഭിക്കുമെന്ന് സിവില്‍ ഏവിയേഷന്‍ അതോറിറ്റി കാലാവസ്ഥാ ബുള്ളറ്റിനില്‍ അറിയിച്ചു. മിക്ക ഗവര്‍ണറേറ്റുകളിലും താപനിലയില്‍ ഗണ്യമായ കുറവുണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.
വരും ദിവസങ്ങളില്‍ തണുത്ത കാലാവസ്ഥയായിരിക്കുമെന്നും നാഷണല്‍ മള്‍ട്ടിഹാസാര്‍ഡ് ഏര്‍ലി വാണിങ് സെന്ററും മുന്നറിയിപ്പ് നല്‍കി.
മസ്‌കത്തില്‍ താപനില 23 ഡിഗ്രി സെല്‍ഷ്യസില്‍ നിന്ന് 17 ഡിഗ്രിയിലേക്ക് കുറയുമെന്നും പ്രതീക്ഷിക്കുന്നു.
.jpg)


