ഒമാന്‍ മിന്നല്‍ പ്രളയം: ഒരു മലയാളി കുടി മരിച്ചു

d

തച്ചറത്തൊടിയില്‍ യൂസഫ് (38), മാളിയേക്കല്‍ ഷംല (32) എന്നിവരാണ് മരിച്ചത്. ഇവരുടെ മൃതദേഹം ഇന്ന് നാട്ടിലെത്തിക്കും

മസ്‌കത്ത്: ഒമാനിലെ വാദി ബാനി ഖാലിദിലുണ്ടായ മിന്നല്‍ പ്രളയത്തില്‍ ഒരു മലയാളി കൂടി മരിച്ചു. കൊല്ലം പെരിനാട് പനയം സ്വദേശി മഹേഷ് കുമാറാണ് മരിച്ചത്.അപകടത്തില്‍ നേരത്തെ പാലക്കാട് തൃത്താല സ്വദേശികളായ രണ്ട് പേര്‍ മരിച്ചിരുന്നു.

തച്ചറത്തൊടിയില്‍ യൂസഫ് (38), മാളിയേക്കല്‍ ഷംല (32) എന്നിവരാണ് മരിച്ചത്. ഇവരുടെ മൃതദേഹം ഇന്ന് നാട്ടിലെത്തിക്കും. യൂസഫിന്റെ മാതാവ് റംലയ്ക്കായുള്ള തെരച്ചില്‍ ഇപ്പോഴും തുടരുകയാണ്. മഴക്കെടുതിയില്‍ ഒമാനില്‍ ഇതുവരെ നാല് പേർ മരിച്ചതായാണ് കണക്ക്

Tags