ഒമാനില്‍ പ്രവാസികള്‍ക്ക് പിഴ കൂടാതെ വിസ കാലാവധി പുതുക്കാനുള്ള സമയപരിധി ജൂലൈ 31 വരെ

oman police
oman police

സമയപരിധി അവസാനിച്ചു കഴിഞ്ഞാല്‍ അപേക്ഷകളൊന്നും സ്വീകരിക്കില്ലെന്നും മുന്നറിയിപ്പ് നല്‍കി.

ഒമാനില്‍ പ്രവാസികള്‍ക്ക് പിഴ കൂടാതെ വിസ കാലാവധി പുതുക്കാനുള്ള സമയപരിധി ഓര്‍മിപ്പിച്ച് തൊഴില്‍ മന്ത്രാലയം. ജൂലൈ 31നാണ് വര്‍ക്ക് പെര്‍മിറ്റ് പുതുക്കുന്നതിനുള്ള സമയപരിധി അവസാനിക്കുന്നത്. ബാധിക്കപ്പെട്ടിട്ടുള്ളവര്‍ നിലവിലെ ഇളവുകള്‍ പ്രയോജനപ്പെടുത്തണമെന്ന് മന്ത്രാലയം അഭ്യര്‍ത്ഥിച്ചു. സമയപരിധി അവസാനിച്ചു കഴിഞ്ഞാല്‍ അപേക്ഷകളൊന്നും സ്വീകരിക്കില്ലെന്നും മുന്നറിയിപ്പ് നല്‍കി.

tRootC1469263">


ഇളവുകളുടെ പാക്കേജില്‍ 60 ദശലക്ഷം ഒമാനി റിയാല്‍ വരെ പിഴകളും മറ്റും ഉള്‍പ്പെടുന്നുണ്ട്. തൊഴില്‍ വിപണിയെ നിയന്ത്രിക്കുന്നതിനും തൊഴിലുടമകളെയും തൊഴിലാളികളെയും പിന്തുണയ്ക്കുന്നതിനുമായി ഈ സംരംഭത്തിന് മന്ത്രാലയം ജനുവരിയിലാണ് തുടക്കമിട്ടത്.

ഏഴ് വര്‍ഷത്തിലധികമുള്ള പിഴകളാണ് ഒഴിവാക്കുന്നത്. കൂടാതെ വര്‍ക്ക് പെര്‍മിറ്റ് പുതുക്കാത്തവര്‍ക്ക് പിഴകള്‍ കൂടാതെ കരാര്‍ റദ്ദാക്കി രാജ്യം വിടാമെന്നും തൊഴില്‍ മന്ത്രാലയം വ്യക്തമാക്കി. മന്ത്രാലയത്തിന്റെ വെബ്സൈറ്റ് വഴിയും അംഗീകൃത സേവന ചാനലുകള്‍ വഴിയുമാണ് അപേക്ഷകള്‍ സമര്‍പ്പിക്കേണ്ടത്. ഒമാനിലെ പ്രവാസി തൊഴിലാളികളില്‍ രണ്ടാം സ്ഥാനത്താണ് ഇന്ത്യ. ബംഗ്ലാദേശ്, പാകിസ്ഥാന്‍ എന്നിവിടങ്ങളില്‍ നിന്നുള്ള പ്രവാസികള്‍ ഒന്നും മൂന്നും സ്ഥാനത്തുണ്ട്.

Tags