ഒമാനിൽനിന്ന് നാട്ടിലേക്ക് പണമയക്കുന്നതിന് നിയന്ത്രണം വേണമെന്ന നിർദേശം; പ്രവാസികൾ ആശങ്കയിൽ

CASH

ഒമാൻ : ഒമാനിൽ ജോലി ചെയ്യുന്ന വിദേശ തൊഴിലാളികൾ നാട്ടിലേക്ക് അയക്കുന്ന പണവുമായി ബന്ധപ്പെട്ട് പുതിയ നിർദേശം ചർച്ചയാകുന്നു. പ്രവാസികളുടെ വരുമാനത്തിന് അനുസരിച്ച് പണമയക്കലിന് നിയന്ത്രണം ഏർപ്പെടുത്തണമെന്ന നിർദേശമാണ് ഒമാൻ ശൂറ കൗൺസിലിന്റെ പരിഗണനയിലെത്തിയിരിക്കുന്നത്.

ഇന്ത്യക്കാരുൾപ്പെടെ നിരവധി വിദേശ തൊഴിലാളികൾ ജോലി ചെയ്യുന്ന രാജ്യമാണ് ഒമാൻ. ഓരോ മാസവും ശമ്പളത്തിന്റെ വലിയൊരു ഭാഗം നാട്ടിലേക്ക് അയക്കുന്ന പ്രവാസികൾക്ക് ഈ വിഷയം വളരെ പ്രധാനപ്പെട്ടതാണ്. കുടുംബച്ചെലവുകൾ, കുട്ടികളുടെ വിദ്യാഭ്യാസം, ഭവനവായ്പ, ചികിത്സ തുടങ്ങിയ ആവശ്യങ്ങൾക്കാണ് പലരും വിദേശത്തുനിന്ന് പണം അയക്കുന്നത്.

എന്നാൽ നിർദേശം പരിഗണനയിലാണെന്നതും നിയമമായി നിലവിൽ വന്നെന്നതും രണ്ടാണ്. നിലവിൽ എല്ലാ പ്രവാസികൾക്കും പണമയക്കുന്നതിന് നിയന്ത്രണം ഏർപ്പെടുത്തിയെന്ന രീതിയിൽ വാർത്ത പ്രചരിപ്പിക്കരുത്. വിഷയത്തിൽ തുടർനടപടികൾ എന്തായിരിക്കുമെന്നാണ് പ്രവാസികൾ ഉറ്റുനോക്കുന്നത്.
 

Tags