ഒമാനിൽ പനി ബാധിച്ച് മലയാളി ബാലൻ മരിച്ചു
Fri, 17 Mar 2023

ഒമാനിൽ പനി ബാധിച്ച് മലയാളി ബാലൻ മരിച്ചു.ഇടുക്കി വാഗമൺ സ്വദേശി സെൽവകുമാറിന്‍റെ മകൻ നെഹ്മിഹ് (അഞ്ച്) ആണ് മരിച്ചത്. ബുറൈമി ഇന്ത്യൻ സ്കുൾ കെ.ജി വിദ്യാർഥിയാണ്.
പനിയെ തുടർന്ന് ബുറൈമി ആശുപത്രിയിൽ പ്രവേശിപ്പിച്ചതായിരുന്നു. മാതാവ്: ജസ്രീൻ. മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകുമെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു