ദേശീയ ദിന ആഘോഷ നിറവില്‍ ഒമാന്‍

google news
oman

സുല്‍ത്താനേറ്റിന് ഇന്ന് 53ാം ദേശീയ ദിനം. ഭരണാധികാരി സുല്‍ത്താന്‍ ഹൈതം ബിന്‍ താരികിന് അഭിവാദ്യങ്ങള്‍ അര്‍പ്പിച്ച് രാജ്യം ദേശീയ ദിനത്തെ വരവേറ്റു. 
പലസ്തീന്‍ ജനതയോട് ഐക്യാദാര്‍ഢ്യം പ്രഖ്യാപിച്ച് ദേശീയ ദിനാഘോഷം ഇത്തവണ സൈനിക പരേഡും പതാക ഉയര്‍ത്തലും മാത്രമായി ഒമാന്‍ പരിമിതപ്പെടുത്തിയിട്ടുണ്ട്. മറ്റ് ആഘോഷ പരിപാടികള്‍ക്കെല്ലാം നിയന്ത്രണങ്ങളുണ്ട്.
സമഗ്രമായ വികസന ജൈത്രയാത്ര ലക്ഷ്യമിട്ടുള്ള ദിശകളും നയങ്ങളും ഒമാന്‍ രൂപപ്പെടുത്തും. രാജ്യ വികസനവുമായി മുന്നോട്ട് പോകുകയാണ് നേതൃത്വം.
 

Tags